ബി.ജെ.പി ലോകത്തിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള വലിയ പാര്‍ട്ടി

ഇന്ത്യയിലെ ബിജെപി 8.8 കോടി അംഗങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി ഓഫ്‌ ചൈനയെ പിന്തള്ളിയാണ്‌ ബിജെപി ലോക രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നാം സ്‌ഥാനത്തെത്തിയത്‌. കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി ഓഫ്‌ ചൈനയക്ക്‌ 8.60 കോടി അംഗങ്ങളാണുള്ളത്‌. കഴിഞ്ഞ വര്‍ഷം 2014 നവംബറില്‍ തുടങ്ങിയ അംഗത്വ കാമ്പെയിനില്‍ ഇന്ത്യയിലെ ബിജെപി യെ ലോകത്തിലെ വലിയ രാഷ്‌ട്രീയ പാര്‍ട്ടിയാക്കിയത്‌. ഈ മാസം 31ന്‌ കാമ്പെയിന്‍ അവസാനിക്കുമ്പോള്‍ ഏകദേശം പത്തു കോടി അംഗങ്ങള്‍ ഉണ്ടാകുമെന്നാണ്‌ കണക്കുകൂട്ടല്‍.

പാശ്ചാത്യ മാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത വളരെയേറെ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചു. പുതിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ കഴിഞ്ഞ നവംബറില്‍ ബി.ജെ.പി. യുടെ അംഗത്വ വിതരണ കാമ്പെയിന്‍ ആരംഭിച്ചത്‌. നാളെ കഴിഞ്ഞ്‌, മാര്‍ച്ച്‌ 31 ന്‌ ബി.ജെ.പി. അംഗത്വ കാമ്പെയിന്‍ അവസാനിക്കും. എന്നാല്‍ ചില സംസ്‌ഥാനങ്ങളില്‍ ഈ കാമ്പെയിന്‍ തുടരും. അംഗത്വ വിതരണത്തിന്‌ ഉപയോഗിച്ച മൊബൈല്‍ ഫോണിലെ മിസ്‌ഡ്‌ കോള്‍ കാമ്പെയിന്‍ ഏറെ ഫലം ചെയ്‌തതായും പാര്‍ട്ടി നേതൃത്വം കരുതുന്നു. മിസ്‌ഡ്‌ കോള്‍ അടിച്ചാല്‍ പാര്‍ട്ടി അംഗമാകുന്ന ഓണ്‍ലൈന്‍ അംഗത്വ പരിപാടിയും ബിജെപി നടത്തി.

Loading...