കോയമ്പത്തൂര്‍ ടൗണ്‍ ഹാളിന് സമീപം കാറില്‍ സ്‌ഫോടനം; യുവാവ് മരിച്ചു

കോയമ്പത്തൂര്‍. ടൗണ്‍ഹാളിനു സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് മരിച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.ഉക്കടം ജിഎം നഗറിലെ മുബിന്‍ ആണ് മരിച്ചത്.

2019ല്‍ എന്‍ഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണ് മരിച്ചത്. അയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തുക്കള്‍ ലഭിച്ചു. ചെക്‌പോസ്റ്റില്‍ പോലിസിനെ കണ്ടയുവാവ് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇയാള്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു.

Loading...