സൈനികനെ എസ്‌ഐയും സിഐയും ചേര്‍ന്ന് മര്‍ദിച്ചു; വനിത ഉദ്യോഗസ്ഥയുടെ സാക്ഷി മൊഴി

കൊല്ലം. കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ മര്‍ദനത്തില്‍ പോലീസുകാര്‍ക്ക് കൂടുതല്‍ കുരുക്ക്. സൈനിനും സഹോദരനും പോലീസ് സ്‌റ്റേഷനില്‍ മര്‍ദനത്തിനിരയായെന്ന് തെളിയിക്കുന്ന പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി പുറത്ത്. സിഐയും എസ്‌ഐയും വിഷ്ണുവിനേയും വിഘ്‌നേഷിനേയും മര്‍ദ്ദിക്കുന്നത് കണ്ടുവെന്നാണ് മൊഴി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥ കൂടിയായിരുന്ന എസ്‌ഐ സ്വാതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയാണ് പുറത്ത് വന്നത്.

അതേസമയം പോലീസിനെ സഹോദരങ്ങള്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത. എന്നാല്‍ സ്റ്റേഷനിലെ ബഹളം കേട്ട് എത്തിയ രണ്ട് ഉദ്യോഗസ്ഥരും സഹോദരങ്ങളെ കീഴടക്കി കൈയിലുള്ള ചൂരല്‍ ഉപയോഗിച്ച് തല്ലിയെന്നാണ് സ്വാതിയുടെ മൊഴി. റെറ്ററായിരുന്ന എഎസ്‌ഐ പ്രകാശ് ചന്ദ്രന്‍ മദ്യപിച്ചിട്ടാണ് ജോലി ചെയ്യുന്നതെന്ന പരാതി പറയനാണ് സഹോദരങ്ങള്‍ എത്തിയതെന്ന റിപ്പോര്‍ട്ടും ഉണ്ട്.

Loading...

എംഡിഎംഎ കേസിലെ പ്രതികളെ കാണാന്‍ അനുവദിക്കാത്തതിനാല്‍ പ്രതികള്‍ സ്റ്റേഷനില്‍ കയറി അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നത്. രണ്ട് മാസങ്ങള്‍ക്ക മുമ്പ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്.