അനുനയ നീക്കവുമായി സര്‍ക്കാര്‍; ചീഫ് സെക്രട്ടറി ഗവര്‍ണറെ കാണും

തിരുവനന്തപുരം. സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും തെളിവുകള്‍ പുറത്ത് വിടുമെന്ന് ഗവര്‍ണര്‍ പറയുമ്പോള്‍ അനുനയനീക്കവുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിപി ജോയ് രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിക്കും. രാവിലെ 11.45 നാണ് ഗവര്‍ണര്‍ വാര്‍ത്ത സമ്മേളനം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചീഫ് സെക്രട്ടറി വിപി ജോയ് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനെ കാണുവാന്‍ എത്തുന്നത്.

അവസാനവട്ട അനുനയ നീക്കം എന്ന നിലയിലാണ് ചീഫ് സെക്രട്ടറിയുടെ നീക്കം. ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഒരു വിട്ട് വീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകില്ല. അതേസമയം നിയമസഭയുടെ പരമാധികാരം ഉപയോഗിച്ച് പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാക്കണമെന്നത് ഭരണഘടനാ ചുമതലയാണെന്ന് സര്‍ക്കാര്‍ പറയുന്നത്.

Loading...

അതേസമയം കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ ആരോപിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ പരിഗണിച്ചേക്കും. ഗവര്‍ണര്‍ ആരോപിക്കുന്നത് ചരിത്രകോണ്‍ഗ്രസില്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഗഡാലോചനയുണ്ടെന്നാണ്. സര്‍ക്കാരാണ് ഇതില്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടതെന്നും ഗവര്‍ണര്‍ പറയുന്നു. ഗവര്‍ണര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മന്ത്രിമാര്‍ ഇന്ന് രംഗത്തുവന്നു.