ഇടുക്കി: പലിശയ്ക്ക് എടുത്ത പണം തിരിച്ചുനല്‍കാനില്ലാതിരുന്ന മാതാപിതാക്കള്‍ മകളെ പലിശക്കാരനു വിവാഹം ചെയ്തു നല്‍കിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടുക്കി നെടുങ്കണ്ടം മാവടി സ്വദേശിനിയാണ് ബാലവിവാഹത്തിന് ഇരയായത്. തമിഴ്‌നാട്ടിലെ വരന്റെ വീട്ടില്‍ വച്ച് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിവാഹം.

നെടുംങ്കണ്ടം സ്വദേശിനിയായ ഒന്‍പതാം ക്ലാസുകാരിയെ മാതാപിതാക്കള്‍ പണം കടം വാങ്ങിയാള്‍ക്ക് വിവാഹം കഴിച്ച് നല്‍കുകയായിരുന്നുവെന്ന് പിതൃസഹോദരന്‍ നെടുങ്കണ്ടം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെങ്കില്‍ മകളെ വിവാഹം കഴിച്ചുതരണമെന്ന പലിശക്കാരന്റെ ആവശ്യത്തിനു മുന്നില്‍ മാതാപിതാക്കള്‍ വഴങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Loading...

പിതൃസഹോദരനടക്കമുള്ള ബന്ധുക്കളെയോ അയല്‍ക്കാരെയോ അറിയിക്കാതെ തമിഴ്‌നാട്ടില്‍ വച്ചായിരുന്നു കല്യാണം. വിവരം അന്വേഷിച്ച് എത്തിയവരെ വരനും ബന്ധുക്കളും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പിതൃസോഹദരന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ചൈള്‍ഡ്‌ലൈനും പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.