പതിനാലുകാരിയെ പുരോഹിതന്‍ പള്ളിമേടയില്‍ പീഡിപ്പിച്ചു

പറവൂർ: പതിനാലുകാരിയെ പള്ളിമേടയിൽ വച്ച് പീഡിപ്പിച്ചതിന് ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്ക് കീഴിലുള്ള പുത്തൻവേലിക്കര പറങ്കിനാട്ടിയകുരിശ് ലൂ‌‌‌ർദ്മാത പള്ളി വികാരി ഫാ. എഡ്‌വിൻ സിഗ്രേസിനെതിരെ (41) പൊലീസ് കേസ്സെടുത്തു. പുരോഹിതന്‍ ഒളിവിലാണ്. സഭ പുരോഹിതനെ സംരക്ഷിക്കുന്നതായി പരക്കെ ആക്ഷേപം.

പള്ളിമേടയിലേയ്ക്ക് വികാരിയച്ചൻ നിരന്തരം കൂട്ടിക്കൊണ്ടു പോകുന്നതിൽ സംശയം തോന്നിയ വീട്ടുകാർ പെൺകുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് പീഡനകാര്യം പുറത്തറിഞ്ഞത്.fr. Edvin 2

Loading...

പ്രമുഖ ധ്യാനഗുരുവും പ്രഭാഷകനും ഗായകനും എഴുത്തുകാരനുമാണ് ഫാ.എഡ്‌വിൻ സിഗ്രേസ്. നിരവധി ഭക്തിഗാന സിഡികളും അച്ചന്റേതായുണ്ട്. വിദേശങ്ങളിലുൾപ്പടെ ധ്യാനത്തിന് പോകുന്ന ഫാ.എഡ്‌വിന് വിപുലമായ ആരാധകവൃന്ദവുമുണ്ട്.കഴിഞ്ഞ ജനുവരി മുതൽ പലതവണ വികാരിയച്ചൻ പള്ളിമേടയിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. .

പരാതിയെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മുതൽ വികാരിയെ രൂപത നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം സിഗ്രേസ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വടക്കേക്കര സർക്കിൾ ഇൻസ്പെക്ടർ പി.കെ.മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

പരാതിയെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മുതൽ വികാരിയെ രൂപത നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം സിഗ്രേസ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വടക്കേക്കര സർക്കിൾ ഇൻസ്പെക്ടർ പി.കെ.മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം

അതോടൊപ്പം അച്ചന്‍ രൂപതയുടെ സംരക്ഷണയിലായിരിക്കുമെന്നും ബിഷപ്പറിയാതെ ഇടവക വികാരി മാറിനില്‍ക്കില്ലെന്നും ആക്ഷേപമുണ്ട്.