ഡ്രീം ആക്ട്: വിദ്യാര്‍ഥി സമരം പിന്‍വലിച്ചു

ന്യുയോര്‍ക്ക്‌: മാര്‍ച്ച്‌ 25 മുതല്‍ ന്യുയോര്‍ക്ക്‌ വിദ്യാര്‍ഥികള്‍ നടത്തി വന്നിരുന്ന നിരാഹാര സമരം ഫലം കാണാതെ വിദ്യാര്‍ഥികള്‍ ഇന്നു പിന്‍വലിച്ചു. പുതിയ വര്‍ഷത്തെ ന്യുയോര്‍ക്ക്‌ ബജറ്റില്‍ ഡ്രീം ആക്‌ടിന്‍െറ ആനുകൂല്യം ലഭ്യമാക്കുന്നതിന്‌ നീക്കിവച്ചിരുന്ന 150 ബില്യണ്‍ ഡോളര്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികള്‍ നിരാഹര സമരം ആരംഭിച്ചത്‌.

ഏപ്രില്‍ 1 ബുധനാഴ്‌ച രാവിലെ സ്‌റ്റേറ്റ്‌ ബഡ്‌ജറ്റ്‌ സെഷന്‌ അവസാനിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെ ആവശ്യം നിയമ സമാജികര്‍ തളളി കളഞ്ഞതിനെ തുടര്‍ന്നാണ്‌ സമരം പിന്‍വലിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരായത്‌.

Loading...

അനധികൃതമായി മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക്‌ കുടിയേറിയ കുട്ടികള്‍ നിശ്‌ചിത വര്‍ഷം ഇവിടെ വിദ്യാഭ്യാസം നടത്തിയിട്ടുണ്ടെങ്കില്‍ നിയമപരമായി വിദ്യാഭ്യാസ അനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹത ലഭിക്കുന്നതായിരുന്നു. പ്രസിഡന്റ്‌ ഒബാമ കൊണ്ടു വന്ന ഡ്രീം ആക്‌ടിലെ പ്രധാന വകുപ്പ്‌ അമേരിക്കന്‍ ജനത നല്‍കുന്ന ടാക്‌സ്‌ മണി അനധികൃതമായി ഇവിടെ കുടിയേറിയവര്‍ക്ക്‌ നല്‍കാനാകില്ല എന്നതാണ്‌ 150 ബില്യണ്‍ ഡോളര്‍ ബഡ്‌ജറ്റില്‍ വകയിരുത്താത്തതിന്‌ കണ്ടെത്തിയ ന്യായം. അനധികൃത കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക്‌ കോളേജ്‌ വിദ്യാഭ്യാസം തുടരണമെങ്കില്‍ ഭാരിച്ച ട്യൂഷന്‍ ഫീസ്‌ നല്‍കേണ്ടി വരും. തല്‌ക്കാലം സമരം പിന്‍വലിക്കേണ്ടി വന്നെങ്കിലും അവകാശങ്ങള്‍ പൂര്‍ണ്ണമായും നേടുന്നതുവരെ കൂടുതല്‍ ഊര്‍ജ്‌ജം സംഭവിച്ചു പുതിയ സമര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുമെന്ന്‌ സമരത്തിന്‌ നേതൃത്വം നല്‍കിയ റുളളര്‍ എന്ന വിദ്യാര്‍ഥിനി പറഞ്ഞു.