ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ആശയ വിനിമയം നടത്തേണ്ടത് ചാനലുകളിലൂടെയല്ല- പി രാജീവ്

കൊച്ചി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തുറന്ന പോരിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ സംവിധാനത്തിന് അകത്ത് നിന്നും അതിന്റെ മൂല്യങ്ങള്‍ ഉര്‍ത്തിപ്പിടിച്ചുമാണ്. ചാനല്‍ ചര്‍ച്ചകളിലൂടെയല്ല ഗവര്‍ണര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തേണ്ടതെന്ന് പി രാജീവ് ഗവര്‍ണറെ വിമര്‍ശിച്ചു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്കെതിരെ വെള്ളിയാഴ്ച നടത്തിയ വിമര്‍ശനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി പ്രതികരിക്കുവാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നാണ് പി രാജിവ് പറയുന്നത്.

ഗവര്‍ണര്‍ക്ക് സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും അറിയണമെങ്കിലും എന്തെങ്കിലും വ്യക്തതവരുത്തണമെങ്കിലും ചാനല്‍ ചര്‍ച്ചകളിലൂടെയല്ല. അതിന് അതിന്റേതായ രീതികള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ഗവര്‍ണര്‍ക്ക് നല്ല രീതിയിലറിയാമെന്നും അദ്ദേഹം അത് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Loading...

ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ചില പ്രതികരണങ്ങള്‍ സര്‍ക്കാരിനെതിരെ ഉണ്ടായപ്പോള്‍ അതില്‍ വ്യക്തതവരുത്തേണ്ടത് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ബില്ലുകളുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇതല്ല ഗവര്‍ണര്‍ സ്വീകരിക്കേണ്ടിയിരുന്ന രീതിയെന്നും പി രാജീവ് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ തിരിച്ചടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. കണ്ണൂരില്‍ വച്ച് 3 വര്‍ഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായി. ഈ സംഭവത്തല്‍ പൊലീസ് കേസെടുത്തില്ലെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ആര്‍ക്കാണ് എന്നും ചോദിച്ചു. ആരാണ് പൊലീസിനെ ഇതില്‍ നിന്ന് തടഞ്ഞത് എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.

സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങലോട് പറഞ്ഞു. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. അയക്കുന്ന കത്തുകള്‍ക്ക് പോലും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പതിവായി കാര്യങ്ങള്‍ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.