നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ കൂട്ടത്തല്ല് ; ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യാങ്കളി

മലപ്പുറം: മലപ്പുറം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടി. അടിപിടിക്കേസില്‍ ഉള്‍പ്പെട്ട ഡ്രൈവറെ പുറത്താക്കാനുള്ള ഭരണപക്ഷ തീരുമാനം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതായിരുന്നു കയ്യാങ്കളിയിലേക്ക് നയിച്ചത്.

നാല് യുഡിഎഫ് കൗണ്‍സിലര്‍മാരും ഡ്രൈവര്‍ പി ടി മുകേഷും തമ്മില്‍ ഫെബ്രുവരി ഒന്നിന് നഗരസഭയില്‍ വച്ച് അടിപിടി നടന്നിരുന്നു. ഈ സംഭവത്തില്‍ ഡ്രൈവര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമെതിരെ പൊലീസ് കേസുണ്ട്. എന്നാൽ പ്രതിപക്ഷത്തിന് ഡ്രൈവറെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു.

Loading...

ഡ്രൈവറെ പുറത്താക്കാനുള്ള അധ്യക്ഷന്റെ ഉത്തരവ് ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായിരുന്നു. ഇത് വായിക്കുന്നതിനിടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യാങ്കളി നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.