ഗോവ: തിരക്കേറിയ ഹൈവേയില്‍ കൂടി മോട്ടോര്‍ ബൈക്ക് ഓടിക്കുന്നതിനിടയില്‍ സെക്‌സിലേര്‍പ്പെട്ട കാമുകി കാമുകന്മാരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. മന്‍ഡോവി നദിയുടെ മുകളിലൂടെയുള്ള പാലത്തിലൂടെ ഇവര്‍ കടന്നുപോയപ്പോള്‍ മറ്റൊരു യാത്രക്കാരന്‍ എടുത്ത ഇവരുടെ ദൃശ്യങ്ങള്‍ ബി.ജെ.പി എം.പി വിഷ്ണു സൂര്യ വാങ് ഫേസ്ബുക്കിലിട്ടു പരസ്യപ്പെടുത്തുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

ഇവര്‍ വാടകയ്ക്കെടുത്ത മോട്ടോര്‍ ബൈക്ക് ഉപയോഗിച്ചായിരുന്നു ഈ പ്രവര്‍ത്തി. പുരുഷന്‍ ഒരു ഷര്‍ട്ടുമാത്രമാണ് അണിഞ്ഞിരുന്നത്. സ്ത്രീ അര്‍ദ്ധനഗ്നയായി മോട്ടോര്‍ബൈക്കിന്റെ ഹാന്‍ഡിലിലേക്ക് തലവച്ച് പുരുഷന്റെ മടിയില്‍ മലര്‍ന്നു കിടക്കുകയായിരുന്നു എന്ന് എം.പി പറഞ്ഞു. കൂടാതെ പല പോലീസുകാരും ഈ സംഭവം കണ്ടിരുന്നെങ്കിലും ആരും ഇവരെ തടയുന്നതിന് ശ്രമിച്ചില്ലെന്ന് എം.പി വിഷ്ണു സൂര്യ വാങ് മാധ്യമങ്ങളോട് പറഞ്ഞു.