കുറയാതെ കൊവിഡ്, മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ദില്ലി: കോവിഡ്‌ പ്രതിസന്ധി ഗുരുതരമായി തുടരുന്ന 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്തും. ഇവിടങ്ങൾ കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധത്തിന് അധികമായി സ്വീകരിക്കേണ്ട നടപടികൾ ചർച്ചയാകും. അതേസമയം കൊവിഡ് ബാധിച്ചവരുടെ എണ്ണം 56 ലക്ഷം പിന്നിട്ടു. മരണ സംഖ്യ 90,020 ആയി. മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ്, ദില്ലി, പഞ്ചാബ് എന്നീ ഏഴ് സംസ്ഥാനങ്ങളിലായാണ് രാജ്യത്തെ 65.5 ശതമാനം കേസുകളും 77 ശതമാനം മരണവും റിപ്പോർട്ട് ചെയ്തത്.രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്ന 63 ശതമാനം പേരും ഈ സംസ്ഥാനങ്ങളിലാണ്. ഈ സാഹചര്യത്തിലാണ് കോവിഡ്‌ പ്രതിസന്ധി ഗുരുതരമായ ഇവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ച.

7 സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധത്തിന് പ്രത്യേകം നടപടികൾ കൈക്കൊളുന്നത് യോഗത്തിൽ ചർച്ചയാകും. ആരോഗ്യ സംവിധാനങ്ങൾ പര്യാപ്തമോ എന്നും പരിശോധിക്കും. ഇതിനിടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കവിഞ്ഞു.83,347 പുതിയ കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. രോഗ ബാധിതരേക്കാളാണ് ഇന്നലെ രോഗ മുക്തി നേടിയവരുടെ എണ്ണം.89,746 പേർക്ക് ഇന്നലെ മാത്രം രോഗം ഭേദഗമായി. രോഗ ബാധിച്ചവരുടെ ആകെ എണ്ണം 5,646,011 ആണ്.ഇന്നലെ 1085 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മരണ സംഖ്യ 90,020 ആയി. 9,68,377 പേരാണ് ഇപ്പോഴും ചികിൽസയിൽ ഉള്ളത്.45,87, 614 പേർ രോഗമുക്തരായി.റഷ്യയിൽ വികസിപ്പിച്ച സ്പുട്നിക് 5 കൊവിഡ് വാക്സിന്റെ ഇന്ത്യയിലെ അവസാന ഘട്ട പരീക്ഷണം ചുരുങ്ങിയ ആഴ്ചകൾക്കകം ആരംഭിക്കും. വാക്സിന്റെ ഇന്ത്യയിലെ ചുമതലക്കാരായ റെഡ്‌ഡി ലബോറട്ടറീസ് 2000ത്തോളം ആളുകളിലാണ് വാക്‌സിൻ പരീക്ഷിക്കുക. സ്വകാര്യ- സർക്കാർ ആശുപത്രികളിൽ പരീക്ഷണമുണ്ടാകും

Loading...