സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു; പ്രതിദിന കേസുകൾ 2000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുന്നു. പ്രതിദിന കേസുകൾ2000 കടന്നാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2,193പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. എന്നത്തേയും പോലെ കൂടുതൽ രോ​ഗികൾ ഇന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളത് എറമാകുളത്താണ്. 589 പേർക്കാണ് എറണാകുളത്ത് രോ​ഗം സ്ഥിരീകരിച്ചത്.ഒപ്പം തന്നെ ഇന്ന് അഞ്ച് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വീണ്ടും സംസ്ഥാനത്ത് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ആരോ​ഗ്യ വകുപ്പ് നൽകുന്നത്.