നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി റോജി റോയിയുടെ ദുരൂഹ മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കിംസ് ആശുപത്രിയിലെ ബിഎസ് സി നഴ്‌സിങ്ങ് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയായിരുന്ന റോജി റോയിയുടെ ദുരൂഹ മരണത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. പോലീസും മാധ്യമങ്ങളും വാര്‍ത്ത അവഗണിക്കുന്നു എന്ന വിമര്‍ശനം ശക്തമായിരുന്നു. ഡിവൈഎസ്പി റഫീക്കിനാണ് അന്വേഷണ ചുമതല. ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റോജിയുടെ ബധിരരും മൂകരുമായ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ്രൈകം ഡിറ്റാച്ച്‌മെന്റ് എസിപി കെ ഇ ബൈജു അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

റോജി റോയിയുടെ മരണം ആത്മഹത്യയാണെന്ന സൂചനകള്‍ നല്‍കുന്നതായിരുന്നു അന്വേഷണസംഘം ഇന്ത്യന്‍ നഴ്‌സിങ്ങ് കൗണ്‍സിലിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളെ റാഗ് ചെയ്‌തെന്ന പരാതിയില്‍ മുറിയിലേക്ക് വിളിച്ച് വരുത്തി വിശദീകരണം ആവശ്യപ്പെട്ട കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ സൂസന്‍ ജോസിന്റെ നടപടി റോജിക്ക് മാനസിക വിഷമുണ്ടാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.

Loading...
റോജിയുടെ വീട്ടിൽ എത്തിയ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌.പി.റഫീക്കും സംഘവും തെളിവെടുപ്പ് നടത്തുന്നു.
റോജിയുടെ വീട്ടിൽ എത്തിയ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌.പി.റഫീക്കും സംഘവും തെളിവെടുപ്പ് നടത്തുന്നു.

ബിഎസ് സി നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയായിരുന്ന കുണ്ടറ നല്ലില സ്വദേശി റോജി റോയിയെ കഴിഞ്ഞ നവംബര്‍ ആറിനാണ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലാണ് കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. ഡിവൈഎസ്പി റഫീക്കിന്റെ നേതൃത്വത്തിലുളള സംഘം റോജിയുടെ വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു. കിംസ് ആശുപത്രി അധികൃതരില്‍ നിന്ന് ഇനി മോഴിയെടുക്കേണ്ടാതായുണ്ട് അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.

റോജിക്ക് പറയാനുളളത് കേള്‍ക്കാനോ ഹോസ്റ്റലില്‍ നടന്ന സംഭവങ്ങള്‍ അന്വേഷിക്കാനോ ശ്രമിക്കാത്ത പ്രിന്‍സിപ്പലിന്റെ നടപടിയാണ് നിഷ്‌കളങ്കയായ പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നും എസിപി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയതായി അറിയുന്നു. അതേസമയം റോജി റോയി ആത്മഹത്യചെയ്തതായിരിക്കാമെന്ന പോലീസ് നിലപാട് അംഗീകരിക്കാന്‍ ബന്ധുക്കളും നേഴ്‌സിംഗ് സംഘടനകളും തയ്യാറായില്ല. നേഴ്‌സിംഗ് സംഘടന ആയ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹോസ്പിറ്റലില്‍ സമര പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയിരുന്നു.