വൈദികരുടെ ലൈം​ഗിക ജീവിതം തുറന്നുകാട്ടിയ അമ്പാട്ട് പോളിന് വധ ഭീഷണി

കേരളത്തിലെ കത്തോലിക്കാ സഭയെ പിടിച്ചുലച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ സൂത്ര ധാരൻ പോളേട്ടൻ എന്ന അമ്പാട്ട് പോലിനെതിരെ വധ ഭീഷണി. തലശേരി രൂപതയിലെ പൊട്ടൻ പ്ളാവിൽ നടന്ന ബാല പീഢനവും അനവധി സ്ത്രീകളേയും കന്യാസ്ത്രീകളേയും ചൂഷണത്തിനിരയാക്കുകയും ചെയ്ത 2 വൈദീകരെ കുപ്പായം ഊരിപ്പിച്ച സാധാരനക്കാരനായ ആല്മായൻ ആണ്‌ അമ്പാട്ട് പോൾ എന്ന പോളേട്ടൻ. പോളേട്ടനും വൈദീകനും തമ്മിലുള്ള ഓഡിയോ പുറത്ത് വിട്ടത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു

ഇത്തരത്തിൽ പോളേട്ടൻ വൈറലായപ്പോൾ ളോഹ ഊരിപ്പിച്ച് വപ്പിച്ചത് 2 വൈദീകരുടേതായിരുന്നു. ബിഷപ്പ് ഫ്രാങ്കോക്കെതിരെ 13 ബലാൽസംഗ കേസും ജയിലും ഒക്കെ ഉണ്ടായിട്ടും പിടിച്ച് നിന്ന സഭ പോളേട്ടന്റെ ഓഡിയോക്ക് മുന്നിൽ അടി തെറ്റി വീഴുകയായിരുന്നു . പൊട്ടൻ പ്ളാവ് എന്ന മലയോര ഗ്രാമത്തിലെ ഒരു കൂലി പണിക്കാരൻ ആയ പോളേട്ടനു കത്തോലിക്കാ സഭയിൽ വൻ അട്ടിമറികൾ ചെയ്യാൻ സാധിച്ചു

Loading...

എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് അമ്പാട്ട് പോളിന്റെ ജീവൻ സുരക്ഷിതം അല്ല എന്നാണ്‌. പോൾ ജീവിച്ചിരുന്നാൽ ഒരുപാട് ആളുകൾ ജയിലിലും, കുറ്റവാളികളും ഇനിയും പല വൈദീകർക്കും തലവേദനയും ആകും. അതിനാൽ വൻ നീക്കം ഈ സാധു മനുഷ്യനെതിരെ നടക്കുന്നു. ഒന്നുകിൽ ഇല്ലാതാക്കുക, അല്ലെങ്കിൽ ജയിലിൽ ആക്കുക..ഇതാണ്‌ ഇപ്പോൾ അംബാട്ട് പോളിനെതിരെ നറ്റക്കുന്നത്.

ഇതിനിടയിൽ അമ്പാട്ട് പോളിനെതിരെ പോലീസും തിരിഞ്ഞു. ബലാൽസംഗ കേസ് ഒളിപ്പിച്ചു എന്നും മറ്റും ചൂണ്ടിക്കാട്ടി കേസു വന്നു. ബലാൽസംഗം ചെതവരെ പിടിക്കാതെ അത് പുറം ലോകത്തേ അറിയിച്ചവൻ ഇതാ ജയിലിൽ ആകാൻ പോകുന്നു. തലശ്ശേരി രൂപതയിലെ നിരവധി വൈദികരെയും, യൂത്ത് കോൺ നേതാവിനെയും പൊതുസമൂഹത്തിൽ തുറന്ന് കാട്ടി സമൂഹ മാധ്യമങ്ങളിൽ വൈറലായ ചില നഗ്ന സത്യങ്ങൾ പുറം ലോക മറിഞ്ഞത് പോളേട്ടൻ എന്ന കൂലിപ്പണിക്കാരൻ മുഖേനയാണ് ഈ മനുഷ്യനെയാണ് ഇന്ന് ചില രാഷ്ട്രീയ മത നേതാക്കൾ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്.

പൊട്ടൻ പ്ലാവ് ഇടവകയിൽ നടന്നത് പീഡനങ്ങളിൽ ബാലികാ പീഡനങ്ങൾ പോലും ഉണ്ടെന്നിരിക്കെ വൈദികരെ പോലീസ് ചോദ്യം ചെയ്ത് സ്വമേധയ കേസ് എടുക്കേണ്ടതാണ്‌. എന്നാൽ അത് ചെയ്യുന്നില്ല. പോളേട്ടൻ ചോദ്യങ്ങൾ മാത്രമെ ചോദിക്കുന്നുള്ളു … വൈദികർ ലൈംഗികമായി പീഡിപ്പിച്ചവരുടെ വിവരങ്ങൾ, വൈദികർ സമ്മതിക്കുന്നുമുണ്ട് പിന്നെ പോൾ അമ്പാട്ട് എങ്ങനെ തെറ്റുകാരനായി എന്നും ചോദ്യം ഉയരുന്നു. മാത്രമല്ല ബലാൽസംഗത്തിൽ തലശേരി ബിഷപ്പിന്റെ മനസറിവു വ്യക്തമാക്കുന്ന ഇരയും ബിഷപ്പും തമ്മിലുള്ള സംഭാഷണവും ജൂൺ 15നു പുറത്തുവിട്ടിരുന്നു. .പൊട്ടൻ പ്ലാവിൽ വൈദികരാൽ പിച്ചി ചീന്തപ്പെട്ട സ്ത്രീ പാംപ്ലാനിയോട് വൈദികന്റെ പീഡനത്തെ കുറിച്ച് പരാതി പറയുന്നുണ്ട് പക്ഷേ അദ്ദേഹം പറഞ്ഞത് ഞാൻ ശ്രദ്ധിക്കാം എന്നാണ് ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രതികളെ സംരക്ഷിച്ച പാംപ്ലാനി ബിഷപ്പിനെതിരെ എന്ത് കൊണ്ട് നിയമ നടപടി ഇല്ല

പ്രമുഖ രാഷ്ട്രീയ നേതാവ് അംഗൻവാടിയിൽ ജോലി തരാം എന്ന് പറഞ്ഞ് വൈദീകർ പീഢിപ്പിച്ച് സ്ത്രീയേ വീണ്ടും പീഢിപ്പിച്ചിരുന്നു.പക്ഷേ ഒരന്വോഷണമോ നടപടിയോ പോലീസോ രാഷ്ട്രീയ പാർട്ടികളോ നടത്തിയിട്ടില്ല. രാഷ്ട്രീയ നേതാവിനെ സംരക്ഷിക്കുന്നതാര് എന്നതും ചോദ്യം ഉയരുന്നു. ബലാൽസംഗം ചെയ്ത വൈദീകർ സുഖവാസം നടത്തുമ്പോൾ ഇതെല്ലാം പുറത്ത് കൊണ്ടുവന്ന സത്യം വിളിച്ച് പറഞ്ഞ പോളേട്ടനെ പിന്നെ എന്തിന് ക്രൂശിക്കുന്നു എന്നാണ്‌ ഇപ്പോൾ ഉയരുന്ന ചോദ്യം