ആ കൊലപാതകി പുറത്തിറങ്ങി. നിയമത്തിലെ എഴുത്ത് അങ്ങനെയാണ്‌. പുറത്തിറങ്ങിയ കൊടും പാതകയുടെ ചിത്രങ്ങൾ പോലും എടുക്കാൻ അയാൾക്ക് സുരക്ഷയൊരുക്കിയ നമ്മുടെ നിയമ പാലകർ അനുവദിച്ചില്ല. അത്രമാത്രം മാന്യത അയാൾക്ക് ലഭിച്ചു. ഇങ്ങനെയാണ്‌ നമ്മുടെ നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നത്. പലരും ഞെട്ടുകയാണ്‌. ഭയക്കുകയാണ്‌ ഈ മോചനം. അടുത്ത ഇരയ്ക്കായുള്ള വേട്ട ഭയക്കുന്നു. ഓരോരുത്തർക്കും തോന്നുമ്പോഴും, ആവശ്യം വരുമ്പോഴും മാറ്റി എഴുതാൻ പറ്റില്ല നിയമങ്ങൾ. ഇപ്പോൾ കോടതിക്കും വിധി പറഞ്ഞ ജഡ്ജിമാർക്കും എതിരേ നടക്കുന്ന സമരം,… ജുഡീഷ്യറിയിൽ വിശ്വാസം നഷ്ടപ്പെട്ടു എന്നു പറയുന്നു….ഇതൊക്കെ നിരർഥകമാണ്‌. മാറ്റേണ്ടത് ഇന്ത്യൻ ക്രിമിനൽ നിയമങ്ങളും ചട്ടങ്ങളുമാണ്‌. 18 വയസിൽ താഴെയുള്ളവർ കുറ്റകൃത്യം ചെയ്താൽ അവരെ സാധാരണ ആളുകളെ പോലെ ജയിലിൽ അയക്കാൻ പാടില്ലെന്ന നിയമം ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം നിലനില്ക്കുന്ന ഇന്ത്യയിൽ ഈ കേസിൽ കോടതി പ്രവർത്തിച്ചതാണ്‌ ശരി.

കോടതിക്ക് മുന്നിൽ എന്തിനാണ്‌ കോലാഹലവും പ്രതിഷേധവും? ആരെല്ലാം എന്തെല്ലാം പറഞ്ഞാലും കോടതിക്ക് പുസ്തകത്തിൽ പറയുന്ന നിയമം അനുസരിച്ച് പ്രവർത്തിക്കാനേ കഴിയൂ. മാറ്റേണ്ടതും ഇല്ലാതാക്കേണ്ടതും ഈ നാട്ടിലേ കോടതികളേയല്ല. വിധി പറഞ്ഞ ന്യായാധിപരേയല്ല. നിയമം മാറണം. അത് ചെയ്യാതെ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ വിജയിക്കില്ല.

Loading...

nirbhaya-case-1

കോടതികളും മറ്റും പ്രവർത്തിക്കുക പാർലമന്റും നിയമ സഭയും പാസാക്കിയ നിയമം പ്രകാരമാണ്‌. ഭരണഘടനാ നിയമങ്ങൾ പ്രകാരമാണ്‌. അതിനെ വ്യാഖ്യാനിച്ച് പല രീതിയിൽ വിധിക്കാം. എന്നാൽ ഇല്ലാത്ത ഒരു നിയമത്തിന്റെ ചുവട് പിടിച്ച് ഒരു വ്യാഖ്യാനവും പറ്റില്ല. 18 വയസ് പൂർത്തിയായാൽ കുട്ടികുറ്റവാളിയേ ആ നിയമം പ്രകാരം ദുർഗുണപരിഹാര പാഠശാലയിൽ സൂക്ഷിക്കാൻ പാടില്ല. ജയിലിലേക്ക് വിടാൻ നിയമവും ഇല്ല, വിധിയും ഇല്ല. പിന്നെ തുറന്നു വിടുകയലാതെ എന്താണൂ ചെയ്യുക? നീതിയുടെ തലവാചകം മുകളിൽ തൂങ്ങുമ്പോൾ അത് പ്രകാരം പ്രവർത്തിക്കുകയേ കോടതിക്ക് നിവൃത്തിയുള്ളു. കോടതി വിധികൾ ജനഹിതം നോക്കിയും, ജനകീയ പ്രതിഷേധം നോക്കിയും അല്ല. നിയമം നോക്കി മാത്രമാണ്‌. അതുകൊണ്ട് തന്നെയാണ്‌ കൊലപാതകം ജഡ്ജിക്ക് കണ്മുന്നിൽ കണ്ടാൽ പോലും അതുവയ്ച്ച് പ്രതിയേ ശിക്ഷിക്കാൻ പറ്റാത്തത്. ന്യായാധിപരും കോടതികളും നിലവിലേ നിയമങ്ങളുടെ സൂക്ഷിപ്പുകാരും, അതുപ്രകാരം ഒരു യന്ത്രം പോലെ പ്രവർത്തിക്കുന്നവരുമാണ്‌.

എന്നാൽ ദില്ലിയിൽ ഇപ്പോൾ കൊടും ക്രൂരനായ യുവാവിനേ ഈ നിയമം പ്രകാരം സമൂഹത്തിലേക്ക് തുറന്നുവിടുകയാണ്‌. കൂട്ടു പ്രതികൾക്ക് വധ ശിക്ഷ നല്കിയ കേസിലാണ്‌ ഇയാൾ ഇപ്പോൾ പുഷ്പം പോലെ കൈയ്യും വീശി പുറത്തുവരുന്നത്. ഇന്ത്യ മുഴുവൻ പ്രതിഷേധിക്കുമ്പോൾ ഈ കൊലയാളി ഇന്ത്യൻ നിയമത്തേയും ജനങ്ങളേയും നോക്കി പല്ലിളിച്ച് കാണിക്കുന്നു. ഇനി ഇയാൾ അടുത്ത കൊലപാതകം നടത്തുന്നതുവരെ കാത്തിരിക്കനം ജയിൽ കിട്ടാൻ. ഈ കൊലയാളി ഇപ്പോൾ പുറത്തുവന്നത് നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചാണ്‌.ഈ കൊടും കൊലയാളി ശരിക്കും നമ്മുടെ നിയമം കൈയ്യിലെടുത്തു. നിയമം നിർമ്മിച്ചവർ ഈ രാജ്യത്തേ കുരുന്നു കുഞ്ഞുങ്ങൾക്ക് കരുതിവയ്ച്ച ശിക്ഷാ വിധിയുടെ ആനുകൂല്യം ഇയാൾ കവർന്നെടുത്തു. നിയമം ജനങ്ങൾക്കും ഇരകൾക്കുമല്ല, ശരിക്കും ഒരു കുറ്റവാളിയേ എങ്ങിനെ രക്ഷിക്കാം എന്ന് വാദിക്കുന്ന വാറോലയായി മാറി. ജനങ്ങൾക്കും ഇരകൾക്കും വിലപിക്കാം, കരയാം. ജനകൂട്ടം ഇയാളെ കിട്ടിയാൽ കൊന്നുകളയും. അതിനാൽ ഇയാൾക്ക് അതീവ സുരക്ഷ ഏർപ്പെടുത്തി കഴിഞ്ഞു. രാജ്യത്തേ സർക്കാരിന്റെ വാഹനത്തിൽ പോലീസിന്റെ വലയത്തിൽ ഈ കൊലയാളി ഇപ്പോൾ നടക്കുന്നു. ഇയാൾക്ക് കവചം തീർക്കാൻ ദില്ലി ഇന്ത്യാ ഗേറ്റിൽ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചു. ഈ കുറ്റവാളി കഴിഞ്ഞത് മുംബൈ സ്ഫോടന കേസിൽ പിടിക്കപ്പെട്ട ചെറുപ്പക്കാർക്കൊപ്പമാണ്‌. ആ കുറ്റവാളികളുടെ സ്വാധീനം ഇയാളെ വീണ്ടും കഠിന ഹൃദയൻ ആക്കിയെന്നും റിപോർട്ടുകൾ ഉണ്ട്.

നമ്മുടെ നിയമത്തിന്റെ മോശം അവസ്ഥ നാം കണ്മുന്നിൽ കാണുകയാണ്‌. നമ്മൾ അനുഭവിക്കുകയും പരിതപിക്കുകയുമാണ്‌. ജനങ്ങൾ ഇനി എന്തുചെയ്യും? ഇനി ഈ രാജ്യത്ത് 18വയസിൽ താഴെയുള്ള ആളുകൾക്ക് ആരെയും ബലാൽസംഗം ചെയ്യാം, കൊല്ലാം, ബോബ് വയ്ക്കാം, രാജ്യത്തേയും ജനത്തേയും പാതകം നടത്താം. 18വയസു വരെ ഉപദേശവും സുഖവാസവും ആയി ദുർഗുണ പരിഹാര പാഠശാലയിലും പിന്നെ പുറത്തും നെഞ്ചു വിരിച്ച് ഇറങ്ങാം..എന്തു നിയമം, ഭരണഘടന?..നീതി. ചുരുക്കത്തിൽ കൊല്ലാൻ വരുന്നവർ, മോഷ്ടിക്കനെത്തുന്നവർ, ബലാൽസംഗത്തിനെത്തുന്നവർ 18വയസായോ എന്ന് ഇരകൾക്ക് ചോദിച്ചിരിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചു. 18വയസിന്‌ താഴെ ക്രിമിനലുകൾ ചെറുപ്പക്കാർ നമ്മുടെ നാട്ടിലേ ചാവേറുകൾ ആയി ഇനി പല വേഷത്തിലും വന്നേക്കാം. അവർ നിയമത്തിനു മുന്നിൽ സുരക്ഷിതരെന്ന തെറ്റായ നീതീ സന്ദേശം ദില്ലി കേസിൽ രാജ്യവ്യാപമായി വന്നിരിക്കുന്നു. 18 വയസിന്‌ താഴെയുള്ള ചെറുപ്പാക്കാരെ എന്തിനാണ്‌ ശിശുക്കളായി കാണുന്നതും അവരെ ആ വിഷത്തിൽ നിയമ പ്രകാരം പരിഗണിക്കുന്നതും?.

അതിനാൽ ആവർത്തിക്കട്ടെ..ആ കുറ്റവാളി പുറത്തുവരട്ടെ. നമ്മുടെ നിയമം അങ്ങിനെ എല്ലാവരും മനസിലാക്കട്ടെ. ആകാശം ഇടിഞ്ഞു വീണാലും ഞാൻ നിയമം നടപ്പിലാക്കും എന്ന നീതിയുടെ ആപ്തവാക്യം കോടതികൾ ചെയ്യട്ടെ.

1850 മുതലാണ്‌ ഇന്ത്യയിൽ ജുവനൈൽ ജസ്റ്റീസ് നിയമം നടപ്പാക്കി തുടങ്ങിയത്.18വയസിൽ താഴെയുള്ളവർ കുറ്റകൃത്യം നടത്തിയാൽ അവരെ ജുവനൈൽ നിയമം പ്രകാരം ആണ്‌ വിസ്തരിക്കുക. അതിനായി പ്രത്യേകം ജുവനൈൽ കോടതികൾ ഉണ്ട്. ഇവരെ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞാൽ ബോർസ്റ്റൽ സ്കൂളിലേക്ക് വിടും. “ദുർഗുണപരിഹാര പാഠശാല” ഇവിടെ എത്തുന്ന കുറ്റവാളിക്ക് ജീവിതത്തിലേക്ക് പുനരധിവാസം, കുറ്റകൃത്യങ്ങളെ തിരിച്ചറിയാനുള്ള ക്ലാസുകൾ, സ്കൂൾ വിദ്യാഭ്യാസ സൗകര്യം, എന്നിവയെല്ലാം ലഭിക്കും. ഇവിടെ പ്സെല്ലുകളിൽ ആരെയും പാർപ്പിക്കാറില്ല. മിനിമം സൗകര്യങ്ങൾ എല്ലാം ഉണ്ടാകും. അതായത് അവരുടെ എല്ലാ മൗലീക അവകാശങ്ങളും തറ്റയപ്പെടുന്നില്ല. അവരെ യഥാർഥ കുറ്റവാളികൾ ആയി കാണുന്നില്ല. 18 വയസിന്‌ താഴെയുള്ള ഒരാൾക്ക് കുറ്റകൃത്യം നറ്റത്താൻ മാനസീക പക്വത വന്നിട്ടില്ലെന്നും, കുറ്റകൃത്യത്തേ തിരിച്ചറിയാനുള്ള കഴിവില്ലെന്നും ജുവൈനൈൽ ജസ്റ്റീസ് നിയമം വ്യാഖ്യാനിക്കുനു. ഇത്തരം ആളുകളെ പുനരധിവസിപ്പിച്ച് ഉപദേശിച്ച്, അവർക്ക് വേണ്ട സാഹചര്യങ്ങൾ ഒരുക്കി നല്കി കുറ്റകൃത്യങ്ങളിൽനിന്നും അവരെ പിന്തിരിപ്പിക്കാൻ ജുവൈനൈൽ ജസ്റ്റീസ് നിയമങ്ങൾ നിദ്ദേശിക്കുന്നു. 18 വയസ്സ് വരെയുള്ള കുട്ടികളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്. കുട്ടികളുടെ പുനരധിവാസം, വികസനം, സംരക്ഷണം, ശ്രദ്ധ എന്നിവയ്ക്കാവശ്യമുള്ള അടിസ്ഥാനസൌകര്യങ്ങളും സംവിധാനങ്ങളും എന്തൊക്കെയാണെന്ന് നിയമം വിശദീകരിക്കുന്നു. നിയമവുമായി സംഘർഷത്തിലേർപ്പെടുന്ന കുട്ടികളെ രക്ഷിക്കുന്നതിനായി ജുവനൈൽ ജസ്റ്റിസ് ബോർഡുകളും സഹായം ആവശ്യമുള്ള കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും ശുശ്രൂഷയും ഉറപ്പാക്കുന്നതിനുള്ള ശിശു ക്ഷേമ കമ്മിറ്റികളും ഈ സംവിധാനത്തിൽ ഉൾപ്പെടുന്നു.

2014 പാര്‍ലിമെന്റില്‍ അവതരിപ്പിച്ച നിയമ ഭേദഗതിയില്‍ 16നും 18നും ഇടയില്‍ പ്രായമുള്ള ചെറുപ്പാക്കായ കുറ്റവാളികളെ മുതിര്‍ന്നവരായി കണ്ട് വിചാരണ ചെയ്യണമെന്ന് ബില്ല് കൊണ്ടുവന്നു. എന്നാല്‍ നിയമജ്ഞരും, നിരവധിപ്പേരും ഇതിനെ എതിര്‍ത്തു. ഇത് ക്രിമിനല്‍ നിയമമാക്കാന്‍ സാധിച്ചിട്ടില്ല.