രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറി ധനിഷ്ത,കുഞ്ഞ് പുതുജീവന്‍ നല്‍കിയത് 5 പേര്‍ക്ക്

ന്യൂഡല്‍ഹി : ധനിഷ്ത എന്ന 20 മാസം മാത്രം പ്രായമുള്ള കുഞ്ഞ് രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അവയദാതാവായി മാറിയിരിക്കുകയാണ്. അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ധനിഷ്ത ഈ ലോകത്തോട് വിട പറഞ്ഞത്. ഡല്‍ഹി രോഹിണി സ്വദേശികളായ അനീഷ് കുമാര്‍-ബബിത ദമ്പതികളുടെ മകളാണ് ധനിഷ്ത. വീടിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് കളിച്ചു കൊണ്ടിരിയ്ക്കെയായിരുന്നു കുഞ്ഞ് താഴേക്ക് വീണത്.

കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാന്‍ സാധിച്ചില്ല.ജനുവരി എട്ടിന് ആശുപത്രിയില്‍ പ്രവേശിച്ച കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി പതിനൊന്നാം തീയതി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ മറ്റ് അവയവങ്ങള്‍ക്കൊന്നും യാതൊരു പ്രശ്നവും ഇല്ലെന്ന് കണ്ടതോടെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവയവദാനത്തിലുള്ള സാധ്യത തേടുകയായിരുന്നു. ധനിഷ്തയുടെ മാതാപിതാക്കളുടെ സമ്മതമായിരുന്നു വേണ്ടിയിരുന്നത്. മകളെ നഷ്ടപ്പെട്ട വിഷമത്തിനിടയിലും മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ധനിഷ്തയുടെ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

Loading...