ഭര്‍ത്താവിനെ ഉപേക്ഷിച്ച് മകനെ വിവാഹം കഴിച്ച് യുവതി, പരാതിയുമായി ഭര്‍ത്താവും

മോസ്‌കോ : വയസിന് മൂത്തവരെ കെട്ടുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയിരക്കുകയാണ്. എന്നാല്‍ റഷ്യയിലെ പ്രമുഖ ബോഡിഫിറ്റ്‌നസ് ബ്ലോഗറായ മരീന ബല്‍മഷേവ് തന്റെ പുതിയ ഭര്‍ത്താവായി സ്വീകരിച്ചിരിക്കുന്നത് വ്‌ളഡമീര്‍ ഷെവറീന്‍ എന്ന 21കാരനെയാണ്. 35കാരിയായ മരീന വ്‌ലാഡമീറുമായി അടുക്കുന്നത് ഭര്‍ത്താവുമായി താമസിക്കുന്ന തന്റെ കുടുംബ വീട്ടില്‍ വച്ചാണ്. യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വ്‌ലാഡമിര്‍ അവധിക്ക് എത്തിയതായിരുന്നു. എന്നാല്‍ വ്‌ലാഡമീറിന്റെ പിതാവ് അലക്‌സി ഷെവറീന്‍ ആയിരുന്നു മരീനയുടെ മുന്‍ ഭര്‍ത്താവ് എന്നതാണ് ഇതിലെ കൗതുകകരമായ കാര്യം.

അതേസമയം 45 കാരനായ അലക്‌സി ഇപ്പോഴും തന്റെ മുന്‍ഭാര്യയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തുണ്ടെന്ന് റഷ്യയിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘തന്റെ മകനെ തന്റെ മുന്‍ ഭാര്യ വശീകരിച്ചതാണ്, അവര്‍ക്ക് എന്റെ വീട്ടില്‍ വച്ച് തന്നെ ഒരു നാണവും ഇല്ലാതെ അവര്‍ ലൈംഗികമായി ബന്ധം സ്ഥാപിച്ചു, എന്റെ മകനുമായി അല്ലായിരുന്നു ഈ ബന്ധമെങ്കില്‍ ഞാന്‍ അവള്‍ക്ക് മാപ്പ് കൊടുത്തെനേ’ – അലക്‌സി പറയുന്നു. എന്തിരുന്നാലും ബ്ലോഗറുടെയും പുതിയ ഭര്‍ത്താവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്

Loading...