ഈ കുറ്റകൃത്യം ജനിച്ചത് ദിലീപിന്റെ മനസിൽ,നൂറുകണക്കിന്‌ കണ്ണികൾ ഉള്ള ചെയിനിൽ ഒന്നു പൊട്ടിച്ചാൽ ദിലീപിനു രക്ഷപെടാം

ക്രിമിനല്‍ നിയമത്തിലെ അടിസ്ഥാന തത്വമാണ്  Actus reas + Mens rea = Crime പ്രവര്‍ത്തി + മനസ്സറിവ് (Action+ Mental element)  =കുറ്റകൃത്യം എന്നതാണ്. ഓരോ കുറ്റകൃത്യങ്ങളുടയും അടിസ്ഥാനമെന്നത് അത് അനുഭവിക്കുന്ന വ്യക്തിയുടെ മനസ്സു തന്നെയാണ്. കുറ്റകൃത്യം ചെയ്യുന്നതിനുള്ള അഭിവാഞ്ജ ആരംഭിച്ചത് മുതലാണ് ഒരു കുറ്റം ജനിയ്ക്കുന്നത്. കേരള മനസ്സാക്ഷിയെ ഏറെ മുറിപ്പെടുത്തിയ ദിവസമാണ് ഫെബ്രുവരി 17?-ാം തീയതി. പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗ സംഘം യുവ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത് അന്നാണ്.

കൃത്യത്തില്‍ ദിലീപിന് വ്യക്തമായ പങ്കുകളുണ്ടെന്ന വിവരം ആദ്യമേതന്നെ പോലിസിനു ലഭിച്ചെങ്കിലും കുറ്റവാളിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് പോലീസ് ആദ്യം ചെയ്തത്
കേസിലെ 11 ാം പ്രതിയെ കേസിലെ ഒന്നാം പ്രതിയാക്കുവാന്‍ അന്വേഷണ സംഘം എടുത്ത തീരുമാനം നിര്‍ണായകമാണ്. കാരണം. ഒരു കുറ്റകൃത്യം അതിന്റെ എല്ലാ ചെയിനുകളും ഒന്നില്‍ നിന്ന് ഒന്നിലേയ്ക്ക് എന്ന രീതിയില്‍ പരസ്പരം ഘടിപ്പിയ്ക്കപ്പെടണം, ആയതിനാല്‍ തന്നെ കുറ്റകൃത്യം ജനിച്ചത് ആരുടെ ഹൃദയത്തിലാണ് എന്നുള്ളതാണ് അതിന്റെ ആരംഭം. കുറ്റ കൃത്യത്തിന്റെ കാഠിന്യം അനുസരിച്ചും പങ്കാളിത്തം കൂടുന്ന മുറയ്ക്കുമാണ് പൊതുവേ പ്രതിപ്പട്ടിക ചേര്‍ക്കുക. എന്നാല്‍ വിചാരണ കോടതിയില്‍ പോലീസിന്റെ മുന്‍ഗണനാ ക്രമത്തേക്കാള്‍ പ്രാധാന്യം കൃത്യമായ തെളിവുകളും കൂറുമാറാത്തതായ സാക്ഷിമൊഴികളുമാണ്. കൂട്ടമാനഭംഗം, ഗൂഡാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിയ്ക്കല്‍, പ്രതികളെ സംരക്ഷിയ്ക്കല്‍, തൊണ്ടി മുതല്‍ നശിപ്പിക്കല്‍, ഭീഷണി എന്നിവയാണ് ദിലീപിനും മറ്റു കുറ്റവാളികള്‍ക്കുമെതിരെ ആരോപിയ്ക്കപ്പെട്ടിരിയ്ക്കുന്ന മറ്റു കുറ്റങ്ങള്‍. ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതില്‍ പ്രാമുഖ്യമേറിയത് കൂട്ടുപ്രതിയുടെ കുറ്റസമ്മത മൊഴിയാണെങ്കിലും കൂട്ടുപ്രതി പള്‍സര്‍ സുനി വിശ്വസിയ്ക്കത്തക്ക വ്യക്തിയാണോ എന്നത് കോടതി വിലയിരുത്തേണ്ട യാഥാര്‍ത്ഥ്യം തന്നെയാണ്.

Loading...

എന്നാല്‍ ക്വട്ടേഷന്‍ നല്‍കുന്ന ആളും ആക്രമണം നടത്തിയ ആളും, മനസാ, വാചാ, കര്‍മണാ ചെയ്തത് ഒരേകുറ്റം തന്നെയായതിനാല്‍ നിയമം ഇരുവരെയും ഒരേ തുലാസിലാണ് കാണുക.
ഇവിടെ ദിലീപിന്റെ ആവശ്യ പ്രകാരമാണ് കുറ്റകൃത്യം നടന്നിട്ടുള്ളത് എങ്കില്‍, കൃത്യം ചെയ്ത വ്യക്തിയോടൊപ്പമല്ല അതിനേക്കാൾ വലിയ കുറ്റവാളിയായി ദിലീപിനേ നിയമം വിചാരണ ചെയ്യും. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ അന്വേഷണസംഘം ശേഖരിച്ച തെളിവുകളും കോടതിയില്‍ ഹാജരാക്കും. ഏതൊക്കെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഇത്രയും കാലം ജാമ്യം പോലും നിഷേധിച്ച് അഴികള്‍ക്കുള്ളിലാക്കിയതെന്ന കേരളീയരുടെ ആകാംക്ഷയ്ക്ക് കുറ്റപത്രം ഹാജരാക്കുന്നതോടെ ഉത്തരമാവും. ”പ്രവാസി ശബ്ദം കോളമിസ്റ്റുകളുടെ സൃഷ്ടികൾ കോപ്പി ചെയ്ത് പുന പ്രസിദ്ധീകരിക്കുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതാണ്‌.”

ഒന്നാം പ്രതി എന്നത് നിസാരമല്ല, ദിലീപ് വൻ കുരുക്കിലാണ്‌

ഒന്നാം പ്രതിയും 10 അംത് പ്രതിയും വിചാരണ വേളയിൽ ഒരു പോലെയാണെന്ന് പറയുന്നുണ്ട്. എന്നാൽ ഒന്നാം പ്രതി എന്ന റാങ്കിങ്ങ് കോടതിയുടെ ചില വിലയിരുത്തലുകളേ നിർണ്ണായകമായി സ്വാധീനിക്കും. പോലീസ് കണ്ടെത്തിയ ഈ കൊടും കുറ്റകൃത്യത്തിന്റെ നാരായ വേര്‌ ദിലീപാണ്‌ എന്നതാണ്‌ ഒന്നാം റാങ്ക് ദിലീപിനു നല്കാൻ കാരണം. ദിലീപിനേ കുറ്റകൃത്യത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിർത്തി അയാളിൽ കുറ്റകൃത്യം തുടങ്ങി..അയാളിൽ അവസാനിക്കുന്ന വൻ ഗൂഢാലോചന സ്റ്റോറിയാണിത്. ഇത് വിചാരണ യിൽ പ്രോസിക്യൂഷനും തുടരും. കോടതിയിൽ വിചാരണയിൽ ഒന്നാം സ്ഥാനത്ത് നിർത്തി പ്രോസിക്യൂഷൻ പ്രതികൾക്കെതിരായ യുദ്ധം നയിക്കും. ദിലീപായിരിക്കും അവിടെയും പ്രതികളിൽ മുൻമ്പൻ. ഇതല്ലാം കേസിന്റെ മൊത്തം നടപടി ക്രമങ്ങളേ സ്വാധീനിക്കും. മാത്രമല്ല മാധ്യമ വാർത്തകളിൽ ഒന്നാം പ്രതി എന്നതും കേസിൽ വൻ പ്രാധാന്യം കൈവരുത്തും.

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിയ്ക്കപ്പെടരുത് എന്ന നിയമത്തിന്റെ ആനുകൂല്യവും തൊണ്ടി മുതല്‍ ഹാജരാക്കാനായില്ല എന്ന പ്രോസിക്യൂഷന്റെ ദയനീയാവസ്ഥയും ഒരുപക്ഷേ ദിലീപിനെ കുറ്റവിമുക്തനാക്കിയേക്കാം. പീഡനം നടത്തിയതിന്റെ ഫോണ്‍ കണ്ടെടുക്കാനായില്ലെങ്കില്‍തന്നെയും ഇത്തരത്തില്‍ പീഡനം നടന്നതായിട്ടുള്ള പെണ്‍കുട്ടിയുടെ സ്റ്റേറ്റ്‌മെന്റ് മാത്രം മതിയാകും കുറ്റകൃത്യം നടന്നതിന് തെളിവായിട്ട്. പീഡനം ഏറ്റ പെണ്‍കുട്ടിയുടെ സ്റ്റേറ്റ്‌മെന്റ് റിലയബില്‍ ആയതുകൊണ്ടുതന്നെ മറ്റു ശക്തമായ തെളിവുകളുടെ സാന്നിദ്ധ്യമില്ലെങ്കില്‍ പോലും കുറ്റകൃത്യം നിസ്സംശയം തെളിയിക്കപ്പെടേണ്ടതാണ്.എന്നാൽ ബലാൽസംഗത്തിനിരയായ നടി ദിലീപിന്റെ പേർ മൊഴിയിൽ പറഞ്ഞിട്ടില്ല എന്ന് ചൂണ്ടിക്കാട്ടുന്നു.  മജിസ്‌ട്രേട്ടിന്റെ മുമ്പാകെ രേഖപ്പെടുത്തിയ സാക്ഷി മൊഴികളില്‍നിന്ന് സാക്ഷികള്‍ക്ക് വ്യതിചലിക്കുവാന്‍ സാധ്യമല്ല. ആയതിനാല്‍ തന്നെ മജിസ്‌ട്രേട്ടിന്റെ മുമ്പാകെ രേഖപ്പെടുത്തിയ മൊഴികള്‍ ആരുംതന്നെ കൂറുമാറുവാനുള്ള സാഹചര്യം ഇല്ല എന്നുവേണം മനസ്സിലാക്കാന്‍.

കുറ്റകൃത്യത്തിനു ഒരു വൻ ചെയിൽ ഉണ്ടെന്ന് നേരത്തേ മുകളിൽ പറഞ്ഞല്ലോ..ഈ കുറ്റകൃത്യത്തിനും നൂറുകണക്കിന്‌ ചെയിൻ കണ്ണികൾ ഉണ്ട്. പ്രത്യേകിച്ച് ഗൂഢാലോചന കോടതിയിൽ തെളിയിക്കുക അതീവ വിഷമകരമായ കാര്യമാണ്‌.വിചാരണ വേളയിൽ പോലീസിന്റെ ചെയിനിലേ ഒരു കണ്ണി എങ്കിലും തകർക്കാനായാൽ ദിലീപ് രക്ഷപെടും. കുറ്റകൃത്യവും, യാഥാർഥ്യങ്ങളും എന്നതിലുപരി കോടതിയിൽ തെളിവുകളും, സാക്ഷികളും ആയി സാങ്കേതികവും,ഒരർഥത്തിൽ യാന്ത്രികവുമായ പ്രോസസിങ്ങ് ആയിരിക്കും ഒരു കേസിൽ വിചാരണയും ശിക്ഷയും. അവിടെ സത്യമെന്നാൽ തെളിവും രേഖകളും സാക്ഷികളും മാത്രമാണ്‌. മറ്റൊന്നും അല്ല.

എന്തുതന്നെയായാലും, ഇനിയുമൊരു പെണ്‍കുട്ടി ഇത്തരുണത്തില്‍ പീഡിപ്പിയ്ക്കപ്പെടരുത്. കേരളം ഇനിയുമൊരു സൗമ്യവധക്കേസോ, ജിഷ വധക്കേസോ, കാണാതിരിയ്ക്കട്ടെ. കുറ്റകൃത്യവാസനയുള്ളവര്‍ക്ക് ദിലീപിനു നിഷേധിയ്ക്കപ്പെട്ട ജാമ്യവും ജയില്‍വാസവും ഒരു പാഠമാവട്ടെ. കുറ്റം ചെയ്തത് ആരുതന്നെയായാലും, അവര്‍ ശിഷിയ്ക്കപ്പെടണം എന്ന പെണ്‍ മനസ്സിനോടൊപ്പമാണ് ഓരോ മലയാളിയും, അതു കേവലം പ്രതികാരമല്ല. മുന്‍കരുതലാണ് ഇനിയൊരു കുറ്റകൃത്യം ആവര്‍ത്തിയ്ക്കപ്പെടരുത് എന്ന മുന്‍കരുതല്‍.