ഡോ. വിജയകുമാര്‍ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയയില്‍ ഡീന്‍

ന്യൂയോര്‍ക്ക്‌: പ്രശസ്ത റോബോട്ട്‌ വിദഗ്‌ധന്‍ ഡോ. വി. ജയകുമാര്‍ അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലയില്‍ ഡീന്‍ ആയി തിരഞ്ഞെടുത്തു. യൂണിവേഴ്സിറ്റി ഓഫ്‌ പെന്‍സില്‍വേനിയ സ്‌കൂള്‍ ഓഫ്‌ എന്‍ജിനിയറിംഗ്‌ ആന്‍ഡ്‌ അപ്ലൈഡ്‌ സയന്‍സിലെ ഡീനായി വിജയകുമാര്‍ ജൂലൈ ഒന്നിനു ചാര്‍ജെടുക്കും. രണ്ടുവര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി പോളിസിയില്‍ അസിസ്റ്റന്റ്‌ ഡയറക്‌ടറായി അദ്ദേഹം സേവനമനുഷ്‌ഠിച്ചിരുന്നു. ഐഐടി കാണ്‍പൂരില്‍നിന്നു പാസായ ഇദ്ദേഹം 400–ലേറെ പ്രബന്ധങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.