പരീക്ഷയെ നേരിടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വീണ്ടും ഒരു പരീക്ഷക്കാലം കൂടി വരവായി, സംസ്ഥാനത്ത എസ്എസ്എല്‍സി പ്ലസ്ടു, പ്ലസ് വണ്‍ പരീക്ഷകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു.എല്ലാം നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയില്‍ നന്നായി തിളങ്ങാന്‍ സാധിക്കണമെന്നില്ല.. പരീക്ഷ എഴുതുമ്പോള്‍ പ്രധാനമായും വേണ്ടത് മാനസിക ഒരുക്കമാണ്. പരീക്ഷയെ നേരിടേണ്ടതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ ഡഗ്ലസ് ജോസഫ് പങ്കുവയ്ക്കുന്ന കാര്യങ്ങളിലേയ്ക്ക അടുത്തകാലത്ത് ഷാര്‍ജയില്‍ നിന്നും വന്ന ഒരു വാര്‍ത്ത ആശങ്കപ്പെടുത്തുന്നതായിരുന്നു. പത്താം ക്ലാസ്സില്‍ ഷാര്‍ജയിലെ ഒരു പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥി , സ്‌കൂളില്‍ ആരംഭിക്കുന്ന പരീക്ഷയുടെ തലേന്ന് പരീക്ഷാപ്പേടി മൂലം വീട് വിട്ടു ഒളിച്ചോടി. കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും, സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തു വ്യാപക പബ്ലിസിറ്റി നല്‍കുകയും ചെയ്തു. അവസാനം ദുബൈയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത് . വീണ്ടും ഒരു പരീക്ഷക്കാലം വരാന്‍പോകുന്നു. ഇത്തവണ സി. ബി. എസ്. ഇ പത്ത്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്നു. കേരള എസ്, എല്‍, എസി., പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ മറ്റു ക്ലാസ്സുകളിലെ സ്‌കൂള്‍ ഫൈനല്‍ എന്നിവയും മാര്‍ച്ച് ആരംഭത്തോടെ തുടങ്ങും. കുട്ടികളും മാതാപിതാക്കളും ആകെ ആശങ്കയില്‍ മുഴുകുന്ന സമയം. നന്നായി പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ല, നന്നായിട്ടു എഴുതുകയും വേണം.

പരീക്ഷക്ക് മുന്‍പ്

Loading...

1. പരീക്ഷയുടെ തലേന്ന് ഉറക്കമിളക്കരുത്. നന്നായി ഉറങ്ങണം. ഉറക്കം കളഞ്ഞു പഠിക്കുന്നത് , ഓര്‍മ ശക്തിയെ ബാധിക്കും. 2 . ആത്മവിശ്വാസം നല്‍കുക. കുട്ടികള്‍ക്ക് എല്ലാവിധത്തിലുള്ള സ്നേഹവും പരിചരണവും
മാതാപിതാക്കള്‍ ഉറപ്പുവരുത്തേണ്ട സമയമാണിത്. തന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും പഠനപ്രവര്‍ത്തനങ്ങളിലും സഹായിക്കാന്‍ മാതാവും പിതാവും തന്നോടൊപ്പമുണ്ട് എന്ന വിശ്വാസം ഉള്ളിലുള്ള കുട്ടിക്ക് ആത്മവിശ്വാസത്തോടുകൂടി പഠിച്ച് പരീക്ഷ നന്നായി എഴുതാനാവും. പഠനരീതിയിലും പഠനവേഗത്തിലുമെല്ലാം കുട്ടികള്‍ ഏറെ വ്യത്യസ്തരായിരിക്കും. അക്കാരണത്താല്‍ തന്നെ മറ്റു കുട്ടികളുമായുള്ള താരതമ്യപ്പെടുത്തലുകള്‍ക്കോ കുറ്റപ്പെടുത്തലുകള്‍ക്കോ മുതിരരുത് . 3 . ഭക്ഷണക്രമവും പ്രധാനപ്പെട്ടതാണ്. അമിതമായി ഭക്ഷണം കഴിക്കരുത്. പഴവര്‍ഗങ്ങളും ജ്യൂസും ലഭ്യമാക്കി രക്ഷിതാക്കള്‍ കുട്ടികളുടെ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കണം. വെള്ളം കുടിക്കാന്‍ നന്നായി പ്രോത്സാഹിപ്പിക്കണം.
4 . രാവിലെ അര മണിക്കൂര്‍ നടത്തവും, 10 മിനുട്ട് വ്യായാമവും നടത്തുന്നത് കുട്ടികളില്‍ പഠനത്തിനും പരീക്ഷയെ നേരിടുന്നതിനും ഊര്‍ജസ്വലത സൃഷ്ടിക്കും5 . പ്രധാനപ്പെട്ട പോയിന്റുകള്‍ കുറിച്ചുവച്ചത് പരീക്ഷത്തലേന്ന് ഒന്ന് ഓടിച്ചുനോക്കാവുന്നതാണ്.

6 . പരീക്ഷയ്ക്കു പുറപ്പെടുന്നതിനു മുമ്പു, ഹാള്‍ ടിക്കറ്റ്, രണ്ടോ , മൂന്നോ സെറ്റ് പേനകള്‍ , പെന്‍സില്‍. സ്‌കെയില്‍, റബര്‍ , കട്ടര്‍ , ഇന്‌സ്ട്രുമെന്റ് ബോക്‌സ്, കാല്ക്കുലേറ്റര്‍, ലോഗരിതം ചാര്ട്ട് തുടങ്ങിയവയെല്ലാം കരുതണം. വാച്ച്, ഒരു ബോട്ടില്‍ ശുദ്ധജലം ഇവ കരുതുക. 7 . പരീക്ഷ സ്ഥലത്തു മുക്കാല്‍ മണിക്കൂര്‍ മുന്‍പേ എത്തുക. പരീക്ഷ ദിനത്തില്‍8 . പരീക്ഷയുടെ തുടക്കം പ്രാത്ഥനയോടെ ആകണം. സര്‍വ്വശക്തനില്‍ എല്ലാം അര്‍പ്പിക്കുന്നത് ടെന്‍ഷന്‍ ഒഴിവാക്കും.9 . ചോദ്യപേപ്പറിലെ നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കണം. രജിസ്റ്റര്‍ നമ്പറും മറ്റു വിവരങ്ങളും തെറ്റിക്കാതെ എഴുതണം. 10 . ബിരിയാണി ആയാലും വൃത്തിയില്ലാത്ത പാത്രത്തില്‍ വിളമ്പിയാല്‍ ആരും കഴിക്കില്ല. നല്ല അടുക്കിലും ചിട്ടയിലും ഉത്തരങ്ങള്‍ എഴുതണം. ആവശ്യമായ സ്‌പേസ് കൊടുക്കണം. നിങ്ങളുടെ ഉത്തരക്കടലാസ് നോക്കുന്നയാള്‍ക്ക് ഒറ്റ നോട്ടത്തില്‍ ഇഷ്ടപ്പെടുന്നതാവണം പ്രസന്റേഷന്‍. 11 . നന്നായി ഉത്തരം അറിയാവുന്നവ ആദ്യം എഴുതുക. പരീക്ഷയെഴുതുന്ന സമയത്ത് ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍അസ്വസ്ഥരാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. അടുത്ത ചോദ്യത്തിലേക്ക് കടക്കുകയും അറിയാവുന്ന ഉത്തരങ്ങളെല്ലാം എഴുതിയ ശേഷം തിരികെയെത്തി പ്രായസമുള്ള ചോദ്യത്തിന് ഉത്തരമെഴുതാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്.12 . ഒരു ചോദ്യം കണ്ടാല്‍ ഉടനെ ചാടിക്കേറി ഉത്തരം എഴുതരുത്. ആദ്യം പ്രധാനപ്പെട്ട പോയിന്റുകള്‍ മനസില്‍ ഓര്‍ത്തെടുക്കണം . 13 . ഉത്തരപേപ്പറില്‍ ഒരു സ്‌കെയില്‍ ഉപയോഗിച്ച് നന്നായി മാര്‍ജിന്‍ വരയ്ക്കണം. 14 . എഴുതിയത് തെറ്റിപ്പോയാല്‍ , തെറ്റിയ വാക്കിന് മുകളിലൂടെ ഒരു വര വരയ്ക്കുക. വെട്ടികുത്തി വൃത്തികേടാക്കരുത്. 15 . പ്രധാനപ്പെട്ട ഹെഡിങ്, സബ് ഹെഡിങ് അടിയില്‍ വര ഇടണം. 16 . തന്നിട്ടുള്ള മാര്ക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതേണ്ടത്. ഒരു മാര്ക്കിന്റെ ചോദ്യത്തിന് അര പേജ് ഉത്തരം വേണ്ട . ആറ് മാര്ക്കിന്റെ ചോദ്യത്തിന്റെ ഉത്തരം രണ്ടു ലൈനുമാകരുത് . 17 . എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം. ഉത്തരം അറിയില്ലെങ്കില്‍ , ചോദ്യത്തോട് ബന്ധമുള്ള കാര്യങ്ങള്‍ എഴുതിവയ്ക്കുക. അര മാര്‍ക്കോ , ഒരു മാര്‍ക്കോ കിട്ടിയേക്കാം.

18 . കത്ത്, പ്രസംഗം, സംഭാഷണം തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരത്തിന്റെ ഘടന ( Layout ) മുന്‍കൂട്ടി പഠിച്ചുവയ്ക്കണം. വിഷയമെഴുതാന്‍ അറിയില്ലെങ്കിലും ഈ ‘സ്റ്റെപ്പുകള്‍’ കൃത്യമായി എഴുതിയാല്‍ നിങ്ങള്‍ക്കു കുറച്ചൊക്കെ മാര്‍ക്ക് ലഭിക്കും. 19 .എഴുതിത്തുടങ്ങുമ്പോള്‍ തന്നെ ഉത്തരക്കടലാസില്‍ പേജ് നമ്പര്‍ ഇട്ടുപോവാന്‍ മറക്കരുത്. 20 . പരീക്ഷയില്‍ കള്ളത്തരം കാട്ടി മാര്‍ക് വാങ്ങാന്‍ നോക്കരുത്. മാത്രമല്ല , മറ്റുള്ളവരെ കോപ്പിയടിക്കാന്‍ സഹായവും ചെയ്യരുത് പിടിക്കപ്പെട്ടാല്‍ നിങ്ങളുടെ ഭാവി അവതാളത്തിലാവും. 21 . അവസാന പത്തു മിനിറ്റ് ഉത്തരക്കടലാസ് മൊത്തത്തില്‍ ഓടിച്ചുനോക്കാനും എഴുതാതെവിട്ട ഉത്തരങ്ങള്‍ എഴുതാനും ഉപയോഗിക്കുക. 22 .പരീക്ഷയ്ക്കുശേഷം വീട്ടില്‍ എത്തുന്ന കുട്ടിയെ ഓരോ ചോദ്യവും ചോദിച്ച് സമ്മര്‍ദ്ദത്തിലാക്കരുത്. കഴിഞ്ഞത്ക ഴിഞ്ഞു. അടുത്ത ദിവസത്തെ വിഷയം പഠിച്ചാല്‍ മതി. എല്ലാ പരീക്ഷകളും കഴിഞ്ഞ് ചോദ്യപേപ്പറുകളുടെ വിശകലനമാവാം. ഒരു പരീക്ഷ വിഷമമുള്ളതായി തോന്നിയാല്‍ പേടിക്കേണ്ട എന്ന് കുട്ടിയോടു പറയണം. ആത്മ വിശ്വാസത്തോടെ പരീക്ഷ എഴുതാന്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.

റിപോര്‍ട്ടര്‍ ഡഗ്‌ളസ് ജോസഫ് ഫുജൈറ ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനാണ്. വിദ്യാഭ്യാസം, കരിയര്‍, മനഃശാസ്ത്രം, സാമൂഹിക വിഷയങ്ങള്‍ എന്നിവയില്‍ ലേഖനങ്ങള്‍ എഴുതിവരുന്നു.മോട്ടിവേഷണല്‍ സ്പീക്കറും കൗണ്‍സിലറുമാണ്. നിരവധി ആനുകാലികങ്ങളില്‍ കോളമിസ്‌റ് ആണ്. പരീക്ഷ ഒരുക്ക സെമിനാറുകള്‍ നടത്തുന്നതിനും, വ്യക്തിപരമായ കൗണ്‍സിലിങ്ങും നടത്തുന്നു.നമ്പര്‍ 00971 – 558915241