ഫേസ്ബുക്കിലെ പെണ്‍വേട്ടക്കാരന്‍ പൊലീസ് പിടിയില്‍

ഫേസ്ബുക്ക് എന്നത് ആശയവിനിമയത്തിനുള്ള ഏറ്റവും നല്ല മാധ്യമമായാതുകൊണ്ടാണ് ഇതു പലരും ഉപയോഗിക്കുനത്. എന്നാല്‍   ഒരുവിഭാഗം ആണുങ്ങള്‍ ഇതിനെ പെണ്ണുപിടിക്കാനുള്ള ഏറ്റവും നല്ല വേദിയായി കാണുന്നു എന്നതാണ് വാസ്തവം.

ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടികളെ തട്ടിപ്പിനിരയാക്കുന്ന കേസില്‍ 50കാരനെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ജില്ലയിലെ കരുമാടി കാര്‍ത്തികയില്‍ സത്യശീലന്‍ പിള്ളയാണ് അറസ്റ്റിലായത്.

Loading...

ബഹ്‌റൈനില്‍ പെയിന്റിങ് തൊഴിലാളിയായ ഇയാള്‍ 30വയസുള്ള സോഫ്‌റ്റ്വേര്‍ എന്‍ജിനിയര്‍ എന്ന തരത്തിലുള്ള വ്യാജ പ്രൊഫൈലുകളുണ്ടാക്കിയാണ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നത്. നാല് മാസം മുന്‍പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കരുണാപുരംകാരിയായ യുവതിയെ കാണുന്നതിനായി വ്യാഴാഴ്ച ഇയാള്‍ കട്ടപ്പനയില്‍ എത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഫോണ്‍ചെയ്ത് തന്റെയടുത്ത് എത്താന്‍ ആവശ്യപ്പെട്ടു.

അനൂപ് നായര്‍ എന്ന മുപ്പതുകാരനായാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടിരുന്നത്. എന്നാല്‍ 30കാരനെ തേടിയെത്തിയ യുവതി 50കാരനെ കണ്ടതോടെ കൂടെ ചെല്ലാന്‍ കൂട്ടാക്കിയില്ല. കട്ടപ്പനയില്‍ താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് യുവതി മടങ്ങിപ്പോയി. കുപിതനായ സത്യശീലന്‍ യുവതിയെ പിന്‍തുടര്‍ന്ന് യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. യുവതിയുടെ നിലവിളി കേട്ട് സഹപ്രവര്‍ത്തകര്‍ വന്നതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതിപ്പെട്ടു.

കട്ടപ്പന ഡിവൈ.എസ്.പി. പി.കെ. ജഗദീഷിന്റെ നിര്‍ദേശപ്രകാരം സി.ഐ. റജി എം.കുന്നിപ്പറമ്പന്‍, എസ്.ഐ. കെ.ആര്‍.ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി പോലീസ്പിടിയിലായി. കട്ടപ്പന പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രതിയെ എത്തിച്ചാണ് അറസ്റ്റുചെയ്തത്.

വ്യാജ അക്കൗണ്ടുകളുണ്ടാക്കിയുള്ള ഇയാളുടെ തട്ടിപ്പില്‍ നിരവധി സ്ത്രീകള്‍ കുരുങ്ങിയിട്ടുണ്ടെന്നാണ് ചോദ്യംചെയ്യലില്‍നിന്ന് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. അനൂപ് നായര്‍, അര്‍ജുന്‍നായര്‍, ഷെഫീക്ക് അഹമ്മദ്, സജിത്ത് സ്‌കറിയ എന്നിങ്ങനെ നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഇയാള്‍ക്കുണ്ട്. പെണ്‍കുട്ടികളുടെ മതവുംമറ്റും നോക്കി ഇണങ്ങുന്ന വ്യാജ അക്കൗണ്ടുകള്‍വഴിയാണ് ഇയാള്‍ സ്ത്രീകളെ പ്രണയക്കെണിയില്‍ പെടുത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഇയാളില്‍നിന്നു ലാപ്പ്‌ടോപ്പ്, മൊബൈല്‍ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. സൈബര്‍സെല്ലിന്റെ സഹായത്തോടെ വിശദപരിശോധന നടത്തി തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കേണ്ടതുണ്ടെന്ന് സി.ഐ. റജി എം. കുന്നിപ്പറമ്പന്‍ പറഞ്ഞു. സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.വി.വിജയകുമാര്‍, വിനോദ്കുമാര്‍, ടി.രാജേഷ് കുറുപ്പ്, സിനോജ് പി.ജെ. എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കട്ടപ്പന ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.