മദ്യലഹരിയിൽ മകൻ അമ്മയുടെ കഴുത്തറുത്തു; പിന്നീട് ആത്മഹത്യാ ശ്രമം

മാവേലിക്കര: മദ്യലഹരിയിൽ വീട്ടിലെത്തി വഴക്കുണ്ടാക്കിയ മകൻ അമ്മയുടെ കഴുത്തറുത്തു. പിന്നീട് സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെ ചെട്ടികുളങ്ങര കാട്ടുവള്ളിൽ ആണ് ദാരുണ സംഭവം നടന്നത്. കഴുത്തിന് മുറിവേറ്റ കാട്ടുവള്ളി നാമ്പോലിൽ സുരേഷ് (50), ഇയാളുടെ മാതാവ് പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ രുഗ്മിണി (78) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രുഗ്മണിയുടെ നില ഗുരുതരമാണ്.

മദ്യലഹരിയിൽ വീട്ടിൽ എത്തിയ സുരേഷ് വഴക്കിടുകയും വീടിനോട് ചേർന്നിരുന്ന സ്കൂട്ടറിന് തീയിടുകയും ചെയ്യുകയായിരുന്നു. തീ വീടിനുള്ളിലേക്ക് ആളി പടരുകയും വീടിനുള്ളിലെ സാധനങ്ങൾ കത്തിയമരുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ മാവേലിക്കര പൊലീസ് ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ കുതറിമാറിയ ശേഷം മാതാവിനെ കയ്യിൽ കരുതിയിരുന്ന പിച്ചാത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നീട് സ്വയം കഴുത്തറുത്ത സുരേഷിനെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിതേ. ഇരുവരേയും തട്ടാരമ്പലം വി.എസ്.എം ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Loading...