ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയെ പിണറായി വിജയന്‍ നയിക്കണോ വി.എസ്. അച്യുതാനന്ദന്‍ നയിക്കണോ എന്ന തര്‍ക്കം നിലനില്‍ക്കെ മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ച് വിവാദപരാമര്‍ശമായി
ജി. സുധാകരന്‍ എം.എല്‍.എ. നൂറു സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിനേക്കാള്‍ നൂറു കഴുതകളെ ഒരു സിംഹം നയിക്കുന്നതാണ് നല്ലതെന്നു സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ജി. സുധാകരന്‍.

കേരളത്തിലെ വലിയ ചര്‍ച്ച അടുത്ത മുഖ്യമന്ത്രിയെപ്പറ്റിയാണ്. ഭൂരിപക്ഷം കിട്ടുന്ന മുന്നണി ഒരാളെയങ്ങ് മുഖ്യമന്ത്രിയായി നിശ്ചയിക്കും. അതിന്റെ പേരില്‍ ഇപ്പോഴെന്തിനാണ് ചര്‍ച്ചയെന്നും സുധാകരന്‍ ചോദിച്ചു. 139 മികച്ച എം.എല്‍.എമാരെ കണ്ടെത്താതെ ഒരു നല്ല മുഖ്യമന്ത്രിയെ മാത്രം കണ്ടെത്തിയിട്ട് എന്തു പ്രയോജനമെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. കുട്ടനാട്ടിലെ മങ്കൊമ്പില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Loading...