പാപ്പാന്റെ ക്രൂര മര്‍ദ്ദനം;അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞു; പ്രതിഷേധം ശക്തം

അമ്പലപ്പുഴ: പാപ്പാന്റെ ക്രൂരമര്‍ദനമേറ്റുവാങ്ങേണ്ടി വന്ന അമ്പലപ്പുഴ വിജയകൃഷ്ണന്‍ ഒടുവില്‍ ചരിഞ്ഞു. പാപ്പാന്റെ പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു ആന. കരുനാഗപ്പള്ളിയിലെ ഒരു ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് കൊണ്ടുപോയപ്പോഴാണ് പാപ്പാന്‍ വിജയകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിച്ചത്. കാലിന് സാരമായി പരുക്കേറ്റ വിജയകൃഷ്ണനെ വിശ്രമം നല്‍കാതെ പത്തനംതിട്ട ത്രിക്കോവില്‍ ക്ഷേത്രത്തിലും കൊണ്ടു പോയിരുന്നു. ദേവസ്വം അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് കാണിച്ച് ഭക്തരുടെ പ്രതിഷേധം ശക്തമാണ്. ഭക്തര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചു.

ആന ചരിഞ്ഞതിന് ശേഷവും ക്ഷേത്ര്തില്‍ പൂജ നടന്നിരുനന്ു. ഇതും ആനയ്ക്ക് ചികിത്സ നല്‍കാത്തതുമാണ് ഭക്തരുടെ പ്രതിഷേധത്തിന് കാരണം. അതേസമയം തന്നെ വിജയകൃഷ്ണനെ കൊന്നതാണെന്നും മറ്റൊരു ആനയ്ക്കും ഈ ഗതി ഉണ്ടാകരുതെന്നും കാണിച്ച് ആനപ്രേമികളുടെ കൂട്ടായ്ക ഫേസ്ബുക്കിലൂടെ രംഗത്ത് എത്തുകയും ചെയ്തു.പൂര്‍ണ്ണ ആരോഗ്യവാനായ ആനയ്ക്ക് മാത്രമേ എഴുന്നള്ളിയ്ക്കാന്‍ ഫിറ്റ്‌നസ് നല്‍കാവൂ എന്നിരിക്കെ, എന്തടിസ്ഥാനത്തിലാണ് ഇയാള്‍ ഫിറ്റ്‌നസ് എഴുതി നല്‍കിയത്. ഇയാള്‍ക്കൊക്കെ തക്കതായ ശിക്ഷ കിട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Loading...

ആനക്കാരുടെ പക്ഷം ചേര്‍ന്ന് അപ്പുറവും ഇപ്പുറവും നിന്ന് കൊമ്പ് കോര്‍ത്തപ്പോള്‍ മിണ്ടാപ്രാണിയുടെ ജീവന്റെ വിലയറിയാതെപോയ കുറേയെണ്ണം വേറെയുമുണ്ട്. ഇനി ആനക്കാരുടെ കാര്യം. ആനപ്പണിയും അതിന്റെ വശങ്ങളും അവിടെ നില്‍ക്കട്ടെ. അവിടെ കുറച്ചുനാളുകളായിട്ടുള്ള പ്രശ്‌നങ്ങളും അറിയാം. എന്നാല്‍ മേലധികാരികള്‍ പറഞ്ഞത് പ്രകാരം എഴുന്നള്ളിച്ചു എന്നത് ന്യായീകരിക്കാം. ഇത്രയും മോശമായ ആനയുടെ ആ നടയില്‍ കൂടെ തന്നെ ചട്ടക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനെയൊക്കെ എങ്ങനെ ന്യായീകരിക്കും സ്വന്തം അന്നമാണെന്ന ചിന്തയില്‍ പൊന്നുപോലെ നോക്കുന്നതാണോ ഇതെന്നും അവര്‍ ചോദിച്ചു. ഇനിയൊരു വിജയകൃഷ്ണന്‍ ഉണ്ടാവാതിരിയ്ക്കട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.മർദ്ദിച്ച പാപ്പാൻ പ്രദീപ് പൊലിസ് കസ്റ്റഡിയിലാണ്.