മുഖ്യമന്ത്രി പദം വിട്ട് കോണ്‍ഗ്രസ് പ്രസിഡന്റാകാനില്ലെന്ന് ഗഹ്ലോത്; കേരളത്തിലെത്തി രാഹുല്‍ ഗാന്ധിയെ കാണും

ജയ്പൂര്‍. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാലും മുഖ്യമന്ത്രി പദം രാജിവെക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോത്. കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജസ്ഥാനിലെ മുഖ്യമന്ത്രിസ്ഥാനം സച്ചിന്‍ പൈലറ്റിന് നല്‍കേണ്ടിവരുമെന്ന ഭയമാണ് അശോക് ഗഹ്ലോത് ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിക്കുവാന്‍ കാരണം. ചൊവ്വാഴ്ച രാത്രി ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം രാഹുല്‍ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിക്കുന്നതിനാണ് ഗെഹ്ലോട്ട് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സോണിയ ഗാന്ധിയുമായി അദ്ദേഹം ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. പിന്നീട് ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ കാണുവാന്‍ കേരളത്തിലേക്ക് എത്തുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. രാഹുലുമായി കൂടിക്കാഴ്ച നടത്തുന്ന അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ച് വരേണ്ട പ്രധാന്യം പറയും. എന്നാല്‍ രാഹുല്‍ ആവശ്യം തള്ളുകയാണെങ്കില്‍ പാര്‍ട്ടി പറയുന്ന എന്ത് തീരുമാനവും അനുസരിക്കുമെന്ന് അദ്ദേഹം എംഎല്‍എമാരുടെ യോഗത്തില്‍ പറഞ്ഞു.

Loading...

എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാലും നിങ്ങളില്‍ നിന്നും അധികം ദൂരത്തേക്ക് പോകില്ലെന്ന് അദ്ദേഹം എംഎല്‍എമാരുടെ യോഗത്തില്‍ പറഞ്ഞു. എതിരാളിയായ സച്ചിന്‍ പൈലറ്റിന് അധികാരം നല്‍കുവാന്‍ അദ്ദേഹത്തിന് വൈമുഖ്യമണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അതിനാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആയാലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുവന്‍ അുവദിക്കണമെന്ന് ആവശ്യം അദ്ദേഹം മുമ്പ് തന്നെ സോണിയ ഗാന്ധിയോട് ഉന്നയിച്ചിരുന്നു.

അതേസമയം താന്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്നും സോണിയ ഗാന്ധി പ്രസിഡന്റ് പദവിയില്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായിട്ടാണ് വിവരം. എന്നാല്‍ ഗഹ്ലോത് ആവശ്യപ്പെടുന്ന കാര്യങ്ങളോട് കരുതലോടെയാണ് പ്രതികരിക്കുന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തന്റെ പിന്‍ഗാമിയെ തന്നെ ഉറപ്പാക്കണമെന്ന് അദ്ദേഹം എംഎല്‍എമാരോട് ആവശ്യപ്പെട്ടാതായും വിവരങ്ങളുണ്ട്. അതേസമയം സച്ചിന്‍ പൈലറ്റിനെ ഒഴിവാക്കി രാജസ്ഥാനില്‍ മറ്റൊരാള്‍ക്ക് മുഖ്യമന്ത്രി പദം നല്‍കിയാല്‍ കോണ്‍ഗ്രസില്‍ അത് വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കാമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്.