കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായി; ആറ് പേരും കോഴിക്കോട് സ്വദേശികൾ

കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായി. 6 പെൺകുട്ടികളെയാണ് കാണാതായത്. ആറ് പേരും കോഴിക്കോട് സ്വദേശികൾ തന്നെയാണ്. ഇന്നലെ വൈകീട്ട് മുതലാണ് പെൺകുട്ടികളെ കാണാതായത്. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായവരിൽ സഹോദരിമാർ ഉൾപ്പെടെ ആറു പേരും കോഴിക്കോട് ജില്ലക്കാർ തന്നെയാണ്.