പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സെല്‍ഫി എടുത്തോട്ടെയെന്ന് പായല്‍, പിന്നീട് നടന്നത് ചരിത്രം

പ്രധാന മന്ത്രി നരേന്ദ്രമോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലും, അമ്പരപ്പിലുമാണ് പായല്‍ ശര്‍മ്മ എന്ന യുവതി. നരേന്ദ്ര മോദി ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.

തത്തായ് ഭാട്ടിയ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു നരേന്ദ്രമോദി. ക്ഷേത്രമുഖ്യന്‍ ജഗദീഷ് ശര്‍മയുടെ ചെറുമകളാണ് പായല്‍ ശര്‍മ്മ. ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് പായല്‍. മോദിയുമൊത്ത് സെല്‍ഫിയെടുത്തതോടെ പായല്‍ താരമായിരിക്കുകയാണ്.

Loading...

ആളുകളെ അഭിസംബോധന ചെയ്ത ശേഷം ക്ഷേത്ര ഹാളിനു സമീപത്തുകൂടി നടന്നു നീങ്ങിയ മോദിയുടെ സമീപത്തേക്ക് ക്ഷേത്രഭാരവാഹി സുശീലിന്റെ സഹോദരഭാര്യ ലക്ഷ്മി ഓടിയെത്തിയിരുന്നു. ഈ സമയം പായലും മോദിയുടെ അടുത്തേക്കു ചെന്ന് സെല്‍ഫി എടുത്തോട്ടെ എന്നു ചോദിക്കുകയായിരുന്നു. ചിരിച്ചു കൊണ്ട് മോദി സമ്മതിച്ചതോടെ പായലും ലക്ഷ്മിയും ചേര്‍ന്നു അദ്ദേഹവുമായി സെല്‍ഫിയെടുക്കുകയായിരുന്നു.