തന്റെ പിറകെ പെണ്‍കുട്ടികള്‍ നടന്നിരുന്നു; കല്യാണം കഴിക്കുവാന്‍ മൂഡില്ലെന്ന് സുബി സുരേഷ്

നടിയും അവതാരകയും കോമഡി ഷോകളിലെ മികച്ച പ്രകടനത്തിലൂടെയും എന്നും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയിലും സുബി വളരെ സജ്ജീവമാണ്. തന്റെതായ ശൈലിയിലൂടെ എന്നും പ്രേക്ഷകരെ ചിരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടംനേടുവാന്‍ സുബിക്ക് കഴിഞ്ഞു. വളരെ കാലമായി സിനിമയിലും ടെലിവിഷനിലും നമ്മള്‍ കാണുന്ന സുബി തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് പറയുകയാണ്. തന്റെ വിവാഹത്തെക്കുറിച്ചാണ് സുബി ഇത്തവണ മനസ്സ് തുറന്നത്.

നടിമാരുടെ വിവാഹം എക്കാലത്തും വലിയ ചര്‍ച്ചയാകുന്ന വിഷയങ്ങളാണ്. എന്നാല്‍ ഒരു അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെ എന്ന ചോദ്യത്തിന് അതിന് മൂഡ് വന്നിട്ടില്ലെന്നാണ് സുബി പറഞ്ഞത്. എന്റെ വിവാഹം എപ്പോഴാണെന്ന് തനിക്കറിയില്ല. എനിക്ക് അതിന് മൂഡ് വന്നിട്ടില്ലെന്ന് സുബി പറയുന്നു. എനിക്ക് എന്റെ കുടുംബമാണ് വലുത്. പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നല്ലരീതിയില്‍ മുന്നോട്ട് പോകുവാന്‍ സാധിക്കില്ലെന്ന് വ്യക്തമായപ്പോള്‍ ഞങ്ങള്‍ പിരിയുവാന്‍ തീരുമാനിച്ചുവെന്ന് സുബി പറയുന്നു.

Loading...

തന്റെ ജീവിതത്തിലേക്ക് വരുന്ന വ്യക്തി തന്നെക്കാള്‍ തന്റെ കുടുംബത്തെ ഇഷ്ടപ്പെടുന്ന ആളായിരിക്കണമെന്നാണ് തന്റെ ആഗ്രഹം. അമ്മയ്ക്ക് തന്റെ സ്വഭാവം നന്നായി അറിയാം അതുകൊണ്ട് നിര്‍ബന്ധിക്കില്ല. എന്നാല്‍ വിവാഹത്തെക്കുറിച്ച് പറയുവാന്‍ ഉണ്ട്. ഇടയ്ക്ക് യുഎസില്‍ നിന്നും ഒരു വിവാഹലോചന വന്നിരുന്നു. അതൊന്നും തനിക്ക് പറ്റില്ലെന്ന് പിന്നെ മനസ്സിലായി. നമ്മള്‍ എപ്പോഴും ഷൂട്ട് എല്ലാമായി നടക്കുകയല്ലെ ഒരു ഫ്രീഡം തരുന്ന വ്യക്തിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് രണ്ട് പെണ്‍കുട്ടികള്‍ തന്റെ പിറകെ നടന്നിരുന്നു. സ്‌കൂളില്‍ എന്‍സിസി കമാന്‍ഡോ ആയിരുന്നു. സ്‌കൂളില്‍ വലിയ ഹീറോയായി നടക്കുന്ന സമയത്ത് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയം. ഞാന്‍ ഇംഗ്ലീഷ് മീഡിയം ക്ലാസിലായിരുന്നു. എന്നാല്‍ മലയാളത്തിലുള്ള രണ്ട് പെണ്‍കുട്ടികള്‍ തന്നെ എപ്പോഴും നോക്കി നില്‍ക്കുമായിരുന്നു. പിന്നീട് തനിക്ക് വീട്ടില്‍ ഒരു അപകടം സംഭവിക്കുകയും സ്‌കൂളില്‍ പോകുവാന്‍ കഴിയാത്ത അവസ്ഥ വരുകയും ചെയ്തു.

അങ്ങനെ പത്ത് ദിവസത്തെ അവധിക്ക് ശേഷം ഞാന്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ തന്റെ അടുത്ത് ആ രണ്ട് പെണ്‍കുട്ടികളും വന്നു. എന്താണ് ഇത്രയും നാള്‍ ക്ലാസില്‍ വരാതിരുന്നതെന്ന് അവര്‍ ചോദിച്ചു. വിളിക്കാന്‍ ഫോണ്‍നമ്പര്‍ ഇല്ലെല്ലോ എന്നും പറഞ്ഞ് ഒരു ഫോട്ടോ അവര്‍ അവശ്യപ്പെട്ടു. അതില്‍ ഒരു കുട്ടിക്ക് തന്നോട് പ്രേമമായിരുന്നു. എന്നാല്‍ താന്‍ അവരോട് ദേഷ്യപ്പെട്ടുവെന്നും സുബി പറയുന്നു.