സൂറത്തിലെ യുവതികള്‍ മുതുകില്‍ വരയ്ക്കുന്നത് മോദിയേയും ചീറ്റയേയും; മോദിയെ സ്വീകരിക്കുവാന്‍ സൂറത്ത്

ഗുജറാത്തില്‍ നവരാത്രി ഉത്സവ ആഷോഷങ്ങളുടെ ഭാഗമായി വലിയ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇപ്രാവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സൂറത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സന്ദര്‍ശനം നടത്തുന്നുണ്ട്. മോദിയുടെ വരവ് വലിയ ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സൂറത്തിലെ ജനങ്ങള്‍. ഇതിന്റെ ഭാഗമായി വലിയ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്.

എന്നാല്‍ സൂറത്തിലെ സ്ത്രീകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവ് ആഘോഷമാക്കുവാന്‍ മുതുകില്‍ മോദിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ വരച്ചാണ് ആഘോഷിക്കുന്നത്. നിരവധി സ്ത്രീകളാണ് ഇപ്പോള്‍ മോദിയുടെ ചിത്രം ശരീരത്തില്‍ വരയ്ക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വന്തം തട്ടകത്തില്‍ ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കുന്നതിനാല്‍ ഉത്സവമേളം കൊഴുപ്പിക്കുവനാണ് ബിജെപിയുടെ ശ്രമം.

Loading...

ഇത്തരത്തില്‍ നിരവധി പേരാണ് മോദിയെ സ്വീകരിക്കുവാന്‍ വിത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. അതേസമയം അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ എത്തിച്ച ചീറ്റകളുടെ ചിത്രവും ആളുകള്‍ മുതുകില്‍ വരയ്ക്കുന്നുണ്ട്. രാജ്യത്ത് നിന്നും വേട്ടയാടല്‍ കാരണം അന്യം നിന്ന് പോയ ചീറ്റകളെ മോദി തന്റെ പിറന്നാള്‍ ദിനത്തില്‍ രാജ്യത്തേക്ക് തിരിച്ചെത്തിച്ചിരുന്നു. അദ്ദേഹം തന്റെ 72-ാം പിറന്നാള്‍ ചാറ്റകള്‍ക്കൊപ്പം കുനോ നാഷണല്‍ പാര്‍ക്കിലാണ് ആഘോഷിച്ചത്.