ഉത്തരാഖണ്ഡില്‍ മഞ്ഞു പാളികള്‍ ഇടിഞ്ഞു; എട്ട് മരണം, ആറ് പേര്‍ ഗുരുതരാവസ്ഥയില്‍

ഉത്തരാഖണ്ഡില്‍ മഞ്ഞു പാളികള്‍ ഇടിഞ്ഞു വീണു 8 മരണം. 384 പേരെ രക്ഷപെടുത്തി. ചികിത്സയില്‍ ഉള്ളവരില്‍ 6 പേരുടെ നില ഗുരുതമാണ്. ഉത്തരാഖണ്ഡിലെ ചിമോലി ജില്ലയിലാണ് അപകടം ഉണ്ടായത്. അതിര്‍ത്തി പ്രദേശത്ത് റോഡ് നിര്‍മ്മാണത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈന്‍സഷന്റെ 2 ക്യാമ്പുകള്‍ ആണ് മേഖലയില്‍ ഉണ്ടായിരുന്നത്. കരസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുഖ്യമന്ത്രി താവര്‍ സിംഗ് റാവത്ത് സ്ഥിഗതികള്‍ വിലയിരുത്തി.