അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കാൻ സർക്കാരിന്റെ പണപ്പിരിവ്

തിരുവനന്തപുരം. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 50 വർഷങ്ങൾക്ക് മുമ്പ് എത്തിയ സ്വയംവരം സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കാൻ സർക്കാരിന്റെ പണപ്പിരിവ് നടത്തുന്നതായി ആരോപണം. പഞ്ചായത്തുകളിൽ നിന്നാണ് സർക്കാർ പണപ്പിരിവ് നടത്തുന്നത്. പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വീതം നൽകണമെന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

അടൂർ ഗോപാലകൃഷ്ണൻ ചിത്രം സ്വയംവരത്തിന്റെ അൻപതാം വാർഷികം വിപുലമായി ആഘോഷിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയെയും രൂപീകരിച്ചിരുന്നു. സംഘാടക സമിതിയാണ് സർക്കാരിനോടു പണപ്പിരിവിന് അനുമതി തേടിയത്. ഇതിനു അനുമതി നൽകിക്കൊണ്ടാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്.

Loading...

പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകൾ തനതുഫണ്ടിൽനിന്ന് 5000 വീതം സംഘാടക സമിതിക്ക് നൽകണമെന്ന് ഉത്തരവിൽ പറയുന്നു. മാർച്ചിൽ അടൂരിലാണ് പരിപാടി.