സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതൽ കറണ്ട് ചാർജ് കൂടും

തിരുവനന്തപുരം. അടുത്തമാസം ഒന്നുമുതൽ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് ഒൻപതു പൈസ അധികം ഈടാക്കാൻ റെഗുലേറ്ററി കമ്മിഷൻ അനുമതിനൽകി. ഇന്ധന സർച്ചാർജായാണിത്. വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഇന്ധനത്തിന്റെ വിലവർധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നതാണ് ഇന്ധന സർച്ചാർജ്.

2022 ഏപ്രിൽമുതൽ ജൂൺവരെ വൈദ്യുതി വാങ്ങാൻ അധികം ചെലവായ 87 കോടി രൂപ ഈടാക്കാൻ അനുവദിക്കണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. കഴിഞ്ഞ രണ്ടുവർഷവും സർച്ചാർജ് അപേക്ഷകളിൽ കമ്മിഷൻ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവർഷം ജൂണിൽ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടി.

Loading...

ഇതിനുമുൻപുള്ള കാലങ്ങളിലെ ഇന്ധന സർച്ചാർജ് ഈടാക്കാൻ ബോർഡ് നൽകിയ അപേക്ഷകൾ ഈ ഉത്തരവിനൊപ്പം കമ്മിഷൻ തള്ളി. 2021 ഒക്ടോബർമുതൽ ഡിസംബർവരെയുള്ള അധികച്ചെലവ് 18.10 കോടിയായിരുന്നു. 2022 ജനുവരിമുതൽ മാർച്ചുവരെ 16.05 കോടിയും.