വീട്ടിൽ‌ നിരീക്ഷണത്തിൽ ഒരാഴ്ച കഴിഞ്ഞാൽ മതി; ഹോം ഐസൊലേഷൻ മാർഗരേഖ പുതുക്കി കേന്ദ്രം

ഹോം ഐസൊലേഷൻ മാർഗരേഖ പുതുക്കി പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇനി മുതൽ വീട്ടിൽ ഒരാഴ്ച മാത്രം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. നേരത്തെ ഹൈം ഐസൊലേഷൻ കാലാവധി പത്ത് ദിവസമായിരുന്നു. എന്നാൽ ഇതിപ്പോൾ ഏഴ് ദിവസമാക്കി ചുരുക്കിയിരിക്കുകയാണ്. വീട്ടിൽ നിരീക്ഷണത്തിന് ശേഷം പരിശോധന നടത്തേണ്ട ആവശ്യവുമില്ല. രോഗലക്ഷണം ഇല്ലാത്തവരുടെ സമ്പർക്ക പട്ടികയിലുള്ളവരും പരിശോധന നടത്തേണ്ടതില്ല.

60 വയസ് കഴിഞ്ഞവർക്ക് വിദഗ്ധപരിശോധനയ്ക്ക് ശേഷം മാത്രമേ ഹോം ഐസലേഷനിൽ ഇരിക്കാൻ പാടുള്ളു. പ്രതിരോധശേഷി കുറഞ്ഞവർ, ക്യാൻസർ രോഗികൾ എന്നിവർക്കും ഹോം ഐസലേഷൻ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ പാടുള്ളു. നേരിയ ലക്ഷണങ്ങളുള്ള രോഗികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം ഐസലേഷനിലേക്ക് പ്രവേശിക്കാമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗരേഖയിൽ പറയുന്നു.

Loading...