കൊറോണ;സംസ്ഥാനത്ത മുഴുവന്‍ ജില്ലകളും ലോക്ക് ഡൗണ്‍ ചെയ്യണമെന്ന് ഐഎംഒ

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. രോഗബാധയുണ്ടായ രാജ്യത്തെ 75 ജില്ലകളും അടച്ചിടണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. അതേസമയം കേരളത്തിലെ മുഴുവൻ ജില്ലകളും അടച്ചിടണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശം നൽകിയിരിക്കുന്നത്. രോഗ ലക്ഷണം പ്രകടിപ്പിക്കുന്ന എല്ലാവരിലും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുറമെ സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം.

സംസ്ഥാനം പൂര്‍ണ്ണമായി അടയ്ക്കുന്നതിന് മുന്‍പ് എല്ലാവര്‍ക്കും ആഹാരവും അവശ്യസാധനങ്ങളും എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎ അറിയിച്ചു.എല്ലാ മുന്‍കരുതലുകളും എടുത്ത് യുക്തിപൂര്‍വ്വമായ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സാമൂഹ്യവ്യാപനം മനസ്സിലാക്കുന്നതിനായി വ്യാപകമായി ടെസ്റ്റുകള്‍ നടത്തണം. അതിന്റെ ഫലം അനുസരിച്ച് അതി ശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

Loading...

സംസ്ഥാനത്ത് മൂന്നിലൊന്ന് ഡോക്ടര്‍മാരെ രണ്ടാം നിരയായി മാറ്റിനിര്‍ത്തി പകര്‍ച്ച വ്യാധി വ്യാപകമായി പകരുന്ന അവസ്ഥയെ നേരിടുവാന്‍ നിലവില്‍ ഐഎംഎ സജ്ജമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെയുള്ളവരോട് അനുകൂല തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗികളെ പരിചരിക്കുന്നതിനായി സ്വകാര്യ ആശുപത്രിയിലെ കിടക്കകളും, തിയറ്റര്‍ മുറികളും സജ്ജമാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അറുപതിന് മുകളില്‍ പ്രായമുള്ള ഡോക്ടര്‍മാര്‍ രോഗം പകരാന്‍ സാധ്യതയുള്ള രംഗങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും ഐഎംഎ അറിയിച്ചു.

ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ മാസ്‌ക്കുകളും, മറ്റ് സുരക്ഷാ ഉപകരണങ്ങളും
ദൗര്‍ലഭ്യം ഇല്ലാതെ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവര്‍ക്കും ഹോം ഫോര്‍ റെന്റ് ഇന്‍ നടപടികള്‍ പാലിക്കാന്‍ ശക്തമായ നിര്‍ദ്ദേശം നല്‍കാനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഐഎംഎ വ്യക്തമാക്കി.