ധോണിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

പാലക്കാട്. പിടി 7നെ പിടിച്ചതിന് പിന്നാലെ ധോണിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ചേലക്കാട് ചൂലിപ്പാടത്താണു കൃഷിയിടത്തിൽ രാത്രി ഏഴ് മണിയോടെ കാട്ടാനയിറങ്ങിയത്. വനത്തിൽ നിന്നും നാട്ടിലിറങ്ങിയ കാട്ടാന തെങ്ങും കവുങ്ങും ഉൾപ്പെടെ കൃഷിനശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.

കാടിറങ്ങി നാടുവിറപ്പിച്ച കൊമ്പനാന പിടി 7 കൂട്ടിലായതിന്റെ പിറ്റേന്നാണ് അടുത്ത കൊമ്പന്റെ വരവ്. ധോണി മേഖലയെ വിറപ്പിച്ച പിടി 7 കൊമ്പൻ പിടിയിലായപ്പോൾ വനംമന്ത്രി എകെ ശശീന്ദ്രൻ ധോണി എന്നാണു പേരിട്ടത്. ഇതിനെ പരിശീലിപ്പിച്ചു കുങ്കിയാനയാക്കാനാണു തീരുമാനം.

Loading...

പാലക്കാട് ജില്ലയിലെ മലമ്പുഴ, മുണ്ടൂർ, ധോണി മേഖലയിൽ രണ്ടു വർഷത്തിലേറെയായി വ്യാപകമായി കൃഷി നശിപ്പിച്ചു നാട്ടുകാർക്കു പേടിസ്വപ്നമായിരുന്നു പിടി 7 എന്ന കാട്ടാന.