വിജയ്ക്ക് സമൻസ്, കള്ളപണം മാത്രമല്ല ബ്ലേഡുകാരനും, മല്ലു സിനിമാ ലോകവും ഞടുങ്ങുന്നു

തമിഴ് നടൻ സി ജോസഫ് വിജയ്ക്കെതിരെ ആദായ നികുതി വകുപ്പ് നടത്തിയ നീക്കങ്ങളും റെയ്ഡും ബിജെപിയുടെ പക പോക്കൽ എന്ന് വിമർശിച്ചവർക്ക് ഇനി മാളത്തിൽ ഒളിക്കാം. കണക്കിൽ പെടാത്ത പണവും സ്വത്തുക്കളും കണ്ടെത്തി എന്ന വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നു. മാത്രമല്ല വിമർശകരുടെ നാവടക്കി നടൻ വിജയ്ക്ക് ആദായ നികുതി വകുപ്പ് സമൻസ് അയച്ചിരിക്കുന്നു. ഇതു പ്രകാരം ഹാജരായില്ലെങ്കിൽ വാറണ്ട് തന്നെ പിന്നാലെ വരും മാത്രമല്ല നടൻ ഹാജരായാൽ തന്നെ വിശദീകരണങ്ങൾ തൃപ്തികരം അല്ലെങ്കിൽ അറസ്റ്റും റിമാന്റും ഉണ്ടാകും. ആദായ നികുതി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവിശ്യപെട്ട് നടൻ വിജയ്ക്ക് നോട്ടീസ് അയച്ചതോടെ ഇന്ത്യയിലെ തന്നെ മുഖ്യ നടനെതിരെയുള്ള കള്ളപണത്തിനെതിരായ കുരുക്ക് മുറുകുകയാണ്‌. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളത്. സ്വത്ത് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് കിട്ടിയത്.

വിജയ് എന്നു വിളിക്കുന്ന നടന്റെ മുഴുവൻ പേർ സി.ജോസഫ് വിജയ് എന്നാണ്‌. നൂറുകണക്കിനു കോടി രൂപയാണ്‌ ഓരോ വർഷവും പരസ്യമായി നടൻ കൈപറ്റുന്നതും ആയത് പത്ര മാധ്യമങ്ങളുലൂടെ വരുന്നതും. എന്നാൽ ഇതൊനാവശ്യമായ നികുതി അടവുകൾ ഉണ്ടായില്ല. നിലവിൽ തമിഴ് സിനിമയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടൻ; 45 മുതൽ 50 കോടി വരെയായാണ്‌ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. കണക്കില്പെടാത്ത പണം കുറു കൂടിയ ഈ താര രാജാവ് ജോസഫ് വിജയ് പണം പലിശക്ക് കൊടുക്കലും തുടങ്ങിയിരുന്നു. മറ്റു നിർമാതാക്കൾക്കു പണം പലിശയ്ക്കു കൊടുക്കലാണു പ്രധാന ജോലി.ഒന്നാനിന്തിരം ബ്ലേഡ് കാരൻ കൂടിയാണ്‌ നടൻ എന്നും പുറത്ത് വരുന്നു. മധുരൈ അൻപുവെന്നു വിളിപ്പേര്. ആദ്യകാലത്ത് ചെറിയ തോതിൽ ചിട്ടി. പിന്നീട്, ചെറുകച്ചവടക്കാർക്കു പലിശയ്ക്കു പണം കൊടുക്കൽ. പിന്നാലെ സിനിമാരംഗത്തും പണമിറക്കിത്തുടങ്ങി. നിർമാതാക്കളുടെ സ്വത്ത് ഈടു മേടിച്ചാണു കടംകൊടുക്കൽ. ബ്ലാങ്ക് ചെക്കുകളും ഒപ്പിട്ടുവാങ്ങും. പണമടയ്ക്കുന്നതു വൈകിയാൽ സ്വത്ത് കൈക്കലാക്കും.2003-ൽ നിർമാതാവ് ജി.വെങ്കടേശ്വരന്റെ (മണിരത്നത്തിന്റെ സഹോദരൻ) ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അൻപുവിന്റെ പേര് വാർത്തകളിൽ നിറഞ്ഞത്. 2017ൽ നിർമാതാവ് അശോക് കുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ അൻപുചെഴിയനാണു മരണകാരണമെന്നു വ്യക്തമാക്കിയിരുന്നു. വീട്ടിലെ സ്ത്രീകളെ വരെ ഭീഷണിപ്പെടുത്തിയെന്നും സൂചിപ്പിച്ചു.‘ബിഗിൽ’ സിനിമയുടെ പേരിൽ 300 കോടിയിലധികം രൂപയുടെ സാമ്പത്തികക്രമക്കേട് നടത്തിയെന്നാണ് ആരോപണം. അതായത് സമ്പത്തിനായുള്ള ആർത്തി മൂത്ത് സിനിമയിൽ നിന്നുള്ള വരുമാനം കൊണ്ട് തൃപ്തിപെടാതെയാണ്‌ വിജയ് പലിശക്ക് കൊടുക്കലും ഗുണ്ടാപിരിവും ഒക്കെ തുടങ്ങിയത്. തമിഴ് സിനിമാ ലോകത്തേ പണത്തിന്റെ ഉറവിടം തന്നെയാണിയാൾ. പലിശക്ക് കൊടുത്ത് ബ്ലേഡ് പലിശക്ക് മറ്റ് ബിസിനസുകൾ കൈക്കലാക്കുക എന്നത് ജോസഫ് വിജയുടെ ഒരു ഹോബിയായി വന്നിരുന്നു. മോഡി യെ വിമർശിച്ചവൻ ആയത് കൊണ്ട് ഇങ്കം ടാക്സ് റെയ്ഡ് എന്നായിരുന്നു മോദി വിമർശകരും , ചില എഴുത്തുകാരും ഒക്കെ വിമർശിച്ചത്. എന്നാൽ ഇപ്പോൾ അവരെല്ലാം മാളത്തിൽ പോയി ഒളിച്ചു. മോദിയെ വിമർശിച്ചാൽ രാജ്യത്ത് എന്ത് ഗുണ്ടായിസവും രാജ്യഗ്രോഹവും നടത്താം എന്നും നടപടി വന്നാൽ മോദി വിരുദ്ധർ ഒന്നിക്കും എന്നും ഉള്ള സ്ഥിതിയാണിപ്പോൾ പലയിടത്തും. എന്നാൽ മോദിയെ വിമർശിക്കുന്നവർക്ക് എന്ത് രാജ്യദ്രോഹവും , കലാപവും ഒക്കെ നടത്താം എന്നതിനു കൂടി തിരിച്ചടിയാണ്‌ നടൻ വിജയുടെ കേസിൽ.

Loading...

ഇന്ത്യാ മഹാരാജ്യത്തേ വരെ നുള്ളി പറക്കി നികുതി അടക്കുമ്പോൾ 40 കോടി വരുമാനം ഒരു സിനിമയ്ക്ക് വാങ്ങുന്നവനെ മോഡി യെ വിമർശിച്ചത് കൊണ്ട് മാത്രം ഒഴിവാക്കപെടണോ എന്നതാണ്‌ ഇവിടെ ഉയർത്തുന്ന ചോദ്യം. സിനിമ മേഖലയിൽ ഇനിയും കുരുക്ക് വീഴാനുണ്ട് പിടിക്കപെടുന്നവർ മോദി വിരുദ്ധത പറഞ്ഞാൽ പിടിച്ച് നില്ക്കാമെന്നും രക്ഷപെടാമെന്നും ഉള്ള കാലങ്ങൾ കഴിഞ്ഞിരിക്കുന്നു.കേരളത്തിലെ സിനിമാ മേഖലയിലും നടപടി വന്നേക്കാം. കാരണം 5 കോടി പോലും ചിലവാകാത്ത സിനിമയ്ക്ക് 50 കോടി വരെ ചിലവുകാണിച്ചാണ്‌ കള്ള കണക്കുണ്ടാക്കി സിനിമ പിടിക്കുന്നത്. മുമ്പ് 16 കോടി ചിലവു കാണിച്ച ഒരു സിനിമക്ക് ചിലവായത് വെറും 2 കോടി മാത്രമാണ്‌ എന്നും പറയുന്നു. കള്ളപണം വെളുപ്പിക്കലാണ്‌ ഇത്തരത്തിൽ സിനിമാ നിർമ്മാന ചിലവ് 500 ഇരട്ടി വരെ പെരുപ്പിച്ച് കാട്ടി ചെയ്യുന്നത്. കേരളത്തിലെ നടന്മാരുടേയും നടിമാരുടെയും മറ്റും പട്ടിക എടുത്താൽ മോദി വിരുദ്ധർ ആണ്‌ അധികവും.മോദി വിരുദ്ധ നിലപാട് കേരളത്തിലും നികുതി വെട്ടിക്കാൻ വളം ആകുമോ. അതോ നടപടി വന്നാൽ മോദിയുടെ പക എന്നു കേരലത്തിലും വിശേഷിപ്പിക്കപ്പെടുമോ. എന്തായാലും കേന്ദ്ര ആദായ നികുതി വകുപ്പിന്റെ സ്വന്തന്ത്രമായ നടപടികളേ വിജയുടെ കേസിൽ വിമർശിച്ചവരെല്ലാം ഇപ്പോൾ വെട്ടിലായി. ഒരു ഒന്നാന്തിരം കള്ള പണക്കാരെയും ബ്ലേഡിനെയുമാണ്‌ ഇപ്പോൾ ആദായ നികുതി വകുപ്പ് തുറന്ന് കാട്ടുന്നത്