യാസ് ചുഴലിക്കാറ്റ്; തീരസംരക്ഷണ സേന രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കും യാസ് ചുഴലിക്കാറ്റ് എത്താൻ സാധ്യതയുള്ളതിനാൽ തീരസംരക്ഷണ സേന കിഴക്കൻ തീരങ്ങളിൽ മുന്നൊരുക്കങ്ങൾ തുടങ്ങി. നാവിക സേനയ്‌ക്കൊപ്പം വ്യോമസേനയും തയ്യാറെടുപ്പിലാണ്. നങ്കൂരമിടുന്ന ബോട്ടുകൾക്ക് സഹായമൊരുക്കാനും സുരക്ഷാ നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്. ഇതിനായി ഇന്റർനാഷണൽ സേഫ്റ്റി നെറ്റ് സജീവമാക്കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യകിഴക്കന്‍ മേഖലകളിലായി 23ന് വൈകിട്ടോടെയാണ് ന്യൂനമര്‍ദം രൂപപ്പെടുക. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത് അതി തീവ്ര ന്യൂനമര്‍ദമാകാനും വേഗത്തില്‍ തന്നെ കൂടുതല്‍ ശക്തി പ്രാപിച്ച്‌ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും മഴയുണ്ടാകും.

Loading...