മരിച്ച സൈനീകനെ അപമാനിച്ച് പ്രവാസി ശബ്ദത്തിന്റെ വാർത്തയുടെ അടിയിൽ കമന്റെഴുതിയ അൻവർ സാദ്ദിക് പിടിയിലായിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു സംഭവിക്കുക. മതവൈര്യം ഉണ്ടാക്കാനും അതിന്‌ വിത്തുപാകാനും ഈ കേസിലൂടെ ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ നടത്തിയ ഇടപെടലുകളാണ്‌ പ്രവാസി ശബ്ദം പ്രസിദ്ധീകരിക്കുന്നത്. ധീര ജവാനെ അപമാനിച്ച സംഭവം പുറത്തുകൊണ്ടുവന്ന ഞങ്ങളുടെ ആദ്യത്തേ  2 വാർത്തകളോടും ഒരു കൂട്ടം ആളുകൾ പ്രതികരിച്ചത് മതപരമായ വൈര്യം ഉണ്ടാക്കുന്ന വിധത്തിലായിരുന്നു.

ഓൺലൈനിൽ ഞങ്ങളുടെ പത്രത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ അതിനടിയിൽ വരുന്ന ഒരു കമന്റും ഞങ്ങൾ നീക്കം ചെയ്യാറില്ല. പോലീസിന്റെ ഭാഗത്തുനിന്നുള്ള അറിയിപ്പ് ഉണ്ടായപ്പോൾ ചില കമന്റുകൾ ചില ഘട്ടങ്ങളിൽ നീക്കം ചെയ്യാറുണ്ട്. അതൊഴിച്ചാൽ വായനക്കാരും കമന്റുകൾ എഴുതി അപ്പോൾ തന്നെ പോസ്റ്റ് ചെയ്ത് അവരും എഡിറ്റർമാരാവുകയാണ്‌. വായനക്കാരും കമന്റുകൾ എഴുതുമ്പോൾ പത്രത്തിലേ എഴുത്തുകാരാകുന്നു.

Loading...

comments-2

രാജ്യദ്രോഹം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള വർഗീയ നീക്കം നടന്നു. അൻ വർ സാദ്ദിക്ക് ഫേക്കാണെന്നും അത് സംഘപരിവാറുകാരുടെ ഐ.ഡിയാണെന്നും സോഷ്യൽ മീഡിയയിൽ തരംഗമാക്കിയത് ആര്‌?

sha4

രാജ്യദ്രോഹ കുറ്റത്തിന്‌ അൻ വർ സാദ്ദിക്കിനെ അറസ്റ്റ് ചെയ്യുന്നതിന്‌ മുമ്പ് വരെ അങ്ങിനെ ഒരാൾ ഇല്ലെന്ന് സോഷ്യൽ മീഡിയയിൽ അതി ശക്തമായ പ്രചരനം അഴിച്ചുവിട്ടു. അത് സംഘപരിവാറുകാർ ഉണ്ടാക്കിയ വ്യാജ ഐ.ഡിയാണെന്ന് പ്രചരിപ്പിച്ചു. സംഘപരിവാറുകാർ മുസ്ലീങ്ങളുടെ പേരിലും ക്രിസ്ത്യാനികളുടെ പേരിലും വ്യാപകമായി വ്യാജ ഫേസ്ബുക്ക് ഐ ഡികൾ തുടങ്ങി കലാപത്തിനും മത കലഹത്തിനും നീക്കം നടത്തുന്നതായി വൻ പ്രചരനം നടന്നു. ഫേസ് ബുക്കിൽ മുസ്ലീം പ്രൊഫൈലുകാരായ കുറെ ആളുകൾ ആയിരുന്നു ഇതിന്റെ പിന്നിൽ. പിന്നീട് വലിയ ഒരു വിഭാഗം ആളുകൾ ഈ പ്രചരണം ഏറ്റെടുത്തു. അൻ വർ സാദിക്ക് എന്നൊരാൾ ഇല്ല, അയാൾ വ്യാജനാണ്‌. രാജ്യദ്രോഹ കുറ്റം നടത്തിയ ഫേസ് ബുക്ക് ഐ.ഡി സംഘികളുടേതാണ്‌. സംഘപരിവാറുകാർ മുസ്ലീങ്ങളെ തീവ്രവാദികൾ ആക്കാൻ നടത്തുന്ന നീക്കമാണിത്. എല്ലാവരും പ്രതികരിക്കുക, കരുതിയിരിക്കുക എന്നിങ്ങനെ ഫോട്ടോഷോപ്പുകളും ആഹ്വാനങ്ങളും ഇറങ്ങി. ഈ ആഹ്വാനങ്ങൾക്ക് ലൈക്കടിക്കാൻ ആളുകൾ കൂടി. വന്നവർ വന്നവരെല്ലാം എതിർ വിഭാഗത്തേ പരമാവധി പ്രകോപിപ്പിച്ച് അസഭ്യവും ചീത്തയും വിളിച്ചു. അങ്ങിനെ സംഘപരിവാറുകാരുടെ തലയിലേക്ക് സൈനീകനെ അപമാനിച്ച് പോസ്റ്റിട്ട ആളുടെ ഉത്തരവാദിത്വം കെട്ടിവയ്ച്ചു. അതിന്‌ ഉദാഹരണമായി കണ്ണൂരിൽ പോത്തിന്റെ തല ഗുരുമന്ദിരത്തിൽ കൊണ്ടുപോയി ഇട്ട ഫോട്ടോഷോപ്പുകൾ വരെ ഇറക്കി.

comments-32

അൻ വറെ അറസ്റ്റ് ചെയ്തപ്പോൾ സോഷ്യൽ മീഡിയയിൽ പിന്നെയും കളികൾ നടന്നു. ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ തന്നെ ഈ വിഷയത്തിൽ 600ത്തിലേറെ കമന്റുകൾ ഉണ്ടായിരുന്നത് പെട്ടെന്ന് 450ഓളം ആയി കുറഞ്ഞു. വാർത്തകൾക്കടിയിലേ കമന്റുകൾ കൂട്ടമായി ഡിലീറ്റ് ചെയ്തു. എന്നാൽ മിക്കതിന്റേയും സ്ക്രീൻ ഷോട്ടുകൾ ഞങ്ങൾ ശേഖരിച്ചിരുന്നു. അൻ വറിന്റെ അറസ്റ്റോടെ പൊളിഞ്ഞത് ചിലർ നടത്തിയ അതി നീചമായ സോഷ്യൽ മീഡിയ ഇടപെടലുകളാണ്‌. അൻ വർ സംഘിയല്ലെന്നും അത് ഒറിജിനൽ ആണെന്നും തെളിഞ്ഞതോടെ പിന്നെ മാധ്യമം പത്രത്തിന്റെ രക്ഷകരായി സൈബർ പോരാളികൾ മാറി. ഇവിടെ അൻ വർ എന്ന ചെറുപ്പാരനേയല്ല വിഷയമാക്കുന്നത്. ഇത്തരക്കാരെ പരസ്യമായി സംരക്ഷിക്കുകയും, ഉള്ളിൽ ഒളിപ്പിച്ചുവയ്ക്കുകയും കുറ്റകൃത്യങ്ങൾ മൗള്ളവരിൽ ചാർത്തുകയും ചെയ്യുന്ന ഗൂഢാലോചനയാണ്‌ വിഷയമാക്കുന്നത്.

anwar-23

പ്രവാസി ശബ്ദം പത്രം ഈ വിഷയം ഉന്നയിക്കാൻ കാരണം ഈ സംഭവം സംഘപരിവാറുകാരും ഞങ്ങളും ഒരുമിച്ചാണ്‌ വ്യാജ ഐ.ഡി ഉണ്ടാകിയതെന്നും ആരോപിച്ചതിനാലാണ്‌. ഇത് ഹിന്ദുവിന്റേയോ, ഇസ്ലാമിന്റേയോ, നസ്രാണിയുടേയോ തൊഴുത്തിൽ കെട്ടേണ്ട പത്രമായി ആരും മോഹിക്കേണ്ട. ആ പണിക്ക് സമുദായ പത്രങ്ങൾ ധാരാളം എല്ലാവർക്കും സ്വന്തമായി ഉണ്ടല്ലോ?

coment-4

 

പ്രവാസി ശബ്ദത്തേ കേസിൽ കുരുക്കും എന്ന് ഭീഷണിപ്പെടുത്തി.

പ്രവാസി ശബ്ദത്തേ കേസിൽ കുരുക്കും!!..ജയിൽ കയറാൻ ഒരുങ്ങിക്കോ!!..സഘി പത്രമേ!!..സഘി പത്രം ഉണ്ടാക്കിയ വ്യാജ ഐ.ഡിയാണ്‌ അൻ വർ സാദ്ദിക്ക്!!..എന്തായിരുന്നു പുകില്‌. ഈ ഗുഡാലോചന നടത്തിയത് എന്തിന്‌. എന്തു നാട്ടിൽ നടന്നാലും എതിർ മതക്കാരുടെ തലയിൽ കെട്ടിവയ്ക്കാൻ സൈബർ ലോകത്ത് ഒരു കൂട്ടം വ്യാജൻ മാരുണ്ട്. മാധ്യമം പത്രത്തിലെ മുൻ ജേർണലിസ്റ്റ് സുനിതാ ദേവദാസ് അവരുടെ അനുഭവകുറിപ്പിൽ പറയുന്നത് ഇങ്ങിനെയാണ്‌ “ സൈബര്‍ റേപ്പ് ( അതെ , ആ വാക്കു തന്നെയാണ് ഉചിതം)ഞാന്‍ നേരിട്ടത് സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന സോളിഡാരിറ്റി , ജമാ അതൈ ഇസ്ലാമി , വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്നാണ്. മാധ്യമത്തില്‍ നിന്നും രാജി വച്ച രാജിക്കത്ത് എഫ് ബിയില്‍ പോസ്റ്റു ചെയ്തതോടെയാണ് അതുണ്ടായത്. അതോടെ ഏതുവിധേനയും എന്നെ ആക്രമിച്ച് ഓടിക്കുക എന്ന ലക്ഷ്യത്തോടെ ഇവര്‍ നിരന്തരമായി എന്നെ തെറിവിളിക്കാനും അപവാദം പ്രചരിപ്പിക്കാനും ആരംഭിച്ചു. സോളിഡാരിറ്റിക്കാര്‍ വന്‍തോതില്‍ ഫെയ്ക്ക് ഐഡികള്‍ ഉപയോഗിക്കുന്നവരാണ്. അവരുടെ സംഘടനയുടെ ആശയപ്രചാരണത്തിനായി ഉപയോഗിക്കുന്ന ധാരാളം ഫെയ്ക്ക് ഐഡികള്‍ ഉള്ളതുകൊണ്ട് അവര്‍ക്ക് തെറിവിളി താരതമ്യേന എളുപ്പമായിരുന്നു. കാരണം മുഖമില്ലാത്തവന് എന്തും പറയാം.“

പ്രവാസി ശബ്ദത്തിനെതിരേ കേസ് കൊടുക്കും എന്ന് പറഞ്ഞ് പ്രചരണം നടത്താൻ ഉപയോഗിച്ചത് മാധ്യമം പത്രത്തിന്റെ ലിങ്ക് ഉപയോഗിച്ചായിരുന്നു എല്ലായിടത്തും.

മാധ്യമത്തേ ഈ കേസിൽ വലിച്ചിഴച്ചത് അൻ വർ സാദ്ദിക്കിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പ്രകാരം ആയിരുന്നു. അത് പൊതുജനങ്ങൾക്ക് ലഭ്യമായ വിധം ആയിരുന്നു കിടന്നത്. ഫേസ്ബുക്കിലേ പൊത്വായി വ്യക്തമാക്കപ്പെടുന്ന കാര്യങ്ങൾ ചിത്രങ്ങൾ, എല്ലാം മാധ്യമം അടക്കം എല്ലാ പത്രങ്ങളും വാർത്തയാക്കിയിട്ടുണ്ട്. അത് ഒരു രഹസ്യമായതും ഒളിപ്പിച്ചു വയ്ക്കേണ്ടതുമായ വസ്തുതയല്ല. മാധ്യമം ജീവനക്കാരൻ അല്ല എന്ന് വ്യക്തമായപ്പോൾ ആ വാർത്ത നല്കുകയും ചെയ്തു. ഇവിടെ മനസിലാകുന്ന കാര്യം ദേശീയ പത്രങ്ങളും മനോരമയും മാതൃഭൂമിയും ദേശാഭിമാനിവരെ നിശിത വിമർശങ്ങൾ ഏറ്റുവാങ്ങുന്നു. അവർക്ക് വേണ്ടി വഴക്കുണ്ടാക്കാൻ ഇങ്ങനെ കൂട്ടത്തോടെ ആരും ഇറങ്ങാറില്ല.