ചന്ദ്രബോസ് കൊലകേസിൽ ഡി.ജി.പിക്കെതിരെ അന്വേഷണം അന്വേഷിക്കുന്നത് കീഴുദ്യോഗസ്ഥർ.

തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസിൽ ഡി.ജി.പ്പിക്കും 11 മറ്റ് അന്വേഷണ ഉദ്ദ്യോഗസ്ഥർക്കും എതിരെ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ട അന്വേഷണം വെറും പ്രഹസനമാകും. അന്വേഷണം നടത്തുന്നതും അതിനേ നിയന്ത്രിക്കുന്നതും സസ്ഥാന സർക്കാരും, സസ്ഥാന വിജിലൻസ് പോലീസും ആയിരിക്കും. സസ്ഥാന പോലീസിന്റെ ചീഫിനെതിരായ അന്വേഷണ ഉത്തരവ് പോലീസിലേ തലപ്പത്തേ അഴിമത് വ്യക്തമാക്കുന്നു. പോലീസിന്റെ ചീഫ് അഴിമതിയുടെ മുനയിൽ നില്ക്കുമ്പോൾ സാധാരണക്കാരനേ എത്തരത്തിലാകും പോലീസ് സ്റ്റേഷനിൽ കൈകാര്യം ചെയ്ത് കോഴയും പണവും പോലീസ് പിടുങ്ങുന്നത് എന്നതാണിതിന്റെ ഭീകരത. ഡി.ജി.പിയുടെയും സർക്കാരിന്റെയും കീഴിലുള്ള കീശ് ഉദ്യോഗസ്ഥന്മാർ ചീഫിനെതിരെ നടത്തുന്ന അന്വേഷണം ഒരിക്കലും സത്യം പുറത്തുകൊണ്ടുവരില്ല. ഈ അന്വേഷണം തട്ടിപ്പും ഏറ്റവും വലിയ തമാശയുമായി തീരും.

ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം, തൃശൂര്‍ സിറ്റി മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ് എന്നിവരടക്കം 11 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവിട്ടത്.ചന്ദ്രബോസ് കൊലക്കേസില്‍ നിസാമിന്റെ സാമ്പത്തിക സ്വാധീനത്തിന് ഡി.ഐ.ജിയും മറ്റും വഴങ്ങിയെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് അന്വേഷണത്തിന് ഉത്തരവ്. ജൂണ്‍ 25 നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിജിലന്‍സ് ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ഡി.ജി.പിയും ജേക്കബ് ജോബിനേയും കൂടാതെ ചന്ദ്രബോസ് കേസില്‍ ഇടപെട്ട 11 ഉദ്യോഗസ്ഥരാണ് അന്വേഷണ പരിധിയില്‍ വരുന്നത്. ചന്ദ്രബോസ് കേസില്‍ ഇടപെടലുകളുണ്ടായെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പൊതുതാല്‍പര്യ ഹര്‍ജി.

Loading...