ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല, എല്ലാക്കാലത്തും എന്റെ ഡിങ്കിരിയെ ചേർത്ത് തന്നെ പിടിക്കുമെന്ന് ഐപി ബിനു

ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി കരുക്ക് മുറുക്കുമ്പോഴും സിപിഎമ്മുകാരിൽ ഒരു വിഭാഗം ബിനീഷിനെ ‘ചേർത്ത് പിടിക്കും’ എന്ന് വ്യക്തമാക്കി രംഗത്തെത്തി. തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാക്കളിൽ ഒരാളും ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാനുമായ ഐ.പി ബിനു അടക്കമുള്ളവർ പരസ്യ പിന്തുണയുമായി രംഗത്തെത്തി.

ഐപി ബിനുവിന്റെ കുറിപ്പ് ഇങ്ങനെ
ഞങ്ങൾ സഖാക്കൾ, എല്ലാക്കാലത്തും ചേർത്ത് തന്നെ പിടിക്കും. BJP യുടെ രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറിയ പ്രിയ സഖാവാണ് ബിനിഷ് (എൻ്റെ ഡിങ്കിരി). സി പി ഐ എം വിരുദ്ധ രാഷ്ട്രീയ മാധ്യമ സംഘത്തിൻ്റെ കുപ്രചരണങ്ങൾ കണ്ട് തള്ളി പറയാനോ മൗനം പൂണ്ടിരിക്കാനോ മനസ്സില്ല.

Loading...

അതിൻ്റെ പേരിൽ നഷ്ടപെടുന്നത് എന്തായാലും പുല്ല് പോട്ടേന്ന് വയ്ക്കും. ബിനീഷ് എട്ടാം ക്ലാസിൽ പഠിക്കുന്നത് മുതൽ എനിക്ക് നേരിട്ട് അറിയാം.എല്ലാ ആപത് ഘട്ടങ്ങളിലും കൂടെ നിൽക്കുന്ന അനുജൻ,എല്ലാകാര്യങ്ങളിലും ഓടിയെത്തി മുന്നിൽ നിൽക്കുന്ന സഖാവ്, അങ്ങനെ ഒരുപാടുണ്ട് ബിനീഷിനെ വിശേഷിപ്പിക്കാൻ. ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല.

ബിനീഷിനെ അപമാനിക്കാൻ കള്ളക്കഥകൾ ചമയ്ക്കുന്ന രാഷ്ട്രീയ എതിരാളികളും അതിന് കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും നുണ പറഞ്ഞ് എത്രകാലം ജനത്തെ വിഡ്ഢികളാക്കും. രാഷ്ട്രീയ പകപോക്കലിന് ബിനീഷിനെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം നുണ ബോംബുകൾ പൊട്ടിച്ച് കമ്മ്യൂണിസ്റ്റുകാരുടെ ആത്മവീര്യം തകർക്കാമെന്ന് ആരും കരുതുകയും വേണ്ട. ബിനീഷിന് ഐക്യദാർഢ്യവും അഭിവാദ്യങ്ങളും

https://www.facebook.com/photo/?fbid=3163956630398815&set=a.132402770220898