ജോസ് കെ. മാണിയും താനും തമ്മില്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടു: സരിത എസ്. നായര്‍

തിരുവനന്തപുരം: ജോസ്‌ കെ. മാണി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന്‌ ആരോപിച്ച്‌ സരിത എസ്‌.നായര്‍ എഴുതിയെന്ന്‌ പറയപ്പെടുന്ന കത്ത്‌ പുറത്തായി. 24 പേജുള്ള കത്തില്‍ മറ്റ്‌ പല പ്രമുഖരുടെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. ജോസ്‌ കെ. മാണി കേരളത്തിലും ഡല്‍ഹിയിലെ ഓഫീസിലും മറ്റ്‌ സ്ഥലങ്ങളിലും വച്ച്‌ പീഡിപ്പിച്ചുവെന്നാണ്‌ ആരോപണം.

മന്ത്രിമാരും എംപിമാരും കാര്യം നടത്തി തരാം എന്ന് വാഗ്ദാനം ചെയ്ത്, ശാരീരികമായി തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് കത്തിലെ പ്രധാന ആരോപണം.

Loading...

23 പേപ്പറിലായി 46 പേജുള്ള കുറിപ്പിലാണ് മന്ത്രിമാരെക്കുറിച്ചും എംപിമാരടക്കമുള്ള രാഷ്ട്രീയക്കാരെ കുറിച്ചും പരാമര്‍ശം ഉള്ളത്. ബിസിനസ് കാര്യങ്ങള്‍ ശരിയാക്കാന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് ശരീരം കാഴ്ച വെക്കേണ്ടി വന്നുവെന്നും ഒടുവില്‍ കേസില്‍ കുടുക്കിയപ്പോള്‍ തന്നെ വ്യഭിചാരിയാക്കി തള്ളിപ്പറഞ്ഞുവന്നുമാണ് സരിതയുടെ ആരോപണം.

പുറത്തായ കത്തിലെ ചില ഭാഗങ്ങള് 

“ടീം സോളാര്‍ കാരണം എനിക്ക് നഷ്ടമായത് എന്നെ തന്നെയാണ്. കോട്ടയം എംപി ജോസ് കെ മാണി മാന്യനാണ്. പക്ഷെ ഡല്‍ഹിയില്‍ വച്ച് കണ്ട മീറ്റിംഗിന് ശേഷം ഒരു പൊതു സ്ഥലത്ത് ടോയിലറ്റിന്റെ മറവില്‍ അയാളുടെ രഹസ്യഭാഗം കാണിച്ചു തന്ന് വരുന്നോന്ന് ചോദിച്ച വിദ്വാനാണ്. ഫോണ്‍ കോളുകള്‍ വഴി ഇഷ്ടമാണെന്ന് പറഞ്ഞു. കോട്ടയത്തെ എംപി ഓഫീസിലേക്ക് വിളിച്ചു വരുത്തി. ഡല്‍ഹിയില്‍ പ്രൊജക്ടിന്റെ വിഷയമായി പോയപ്പോള്‍ എംഎന്‍ആര്‍ഇയില്‍ (സിജിഒ കോംപ്ലക്‌സ്) കണ്ടിട്ട് എന്നെ ഫ്ളാറ്റില് വിളിച്ചു വരുത്തി കെട്ടിപ്പിടിക്കുകയും മറ്റും ചെയ്തു. ഓറല്‍ സെക്‌സ് ചെയ്യിപ്പിച്ചു. മന്ത്രിമാര്‍, എംപിമാര്‍ അവരുടെ ഭരണസ്വാധീനം പാവപ്പെട്ടവര്‍ക്ക്, ബിസിനസുകാര്‍ക്ക് എല്ലാവര്‍ക്കും പേടിയാണ്. ആ പേടി എല്ലാവരും മുതലെടുക്കും.’ ‘എന്‍ സുബ്രഹ്മണ്യന്‍ ‘കെപിസിസി പ്രസിഡന്റ്’ (കോഴിക്കോട്) പണം തന്നു സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി, ചെന്നൈയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി എന്നെ ശാരീരികമായി യൂസ് ചെയ്തു. പലപ്പോഴും എന്റെ കമ്പനിയുടെ കാര്യങ്ങള്‍, രാഷ്ട്രീയ കാര്യങ്ങള്‍ ഒക്കെ ഡിസ്‌ക്കസ് ചെയ്തിരുന്ന ഒരു വ്യക്തിയാണ് എന്‍ സുബ്രഹ്മണ്യന്‍. മിക്കപ്പോഴും വിളിക്കുമായിരുന്നു. അറസ്റ്റിലാകുന്നതിന് ഒരു മാസം മുമ്പാണ് ഇങ്ങനെ സംഭവിച്ചത്. എന്റെ കമ്പനിയില്‍ സെറ്റില്മെന്റ് നടക്കുകയായിരുന്നതിനാല്‍ ഞാന്‍ പൈസയ്ക്ക് ഒത്തിരി ബുദ്ധിമുട്ടിയിരുന്നു. അയാളും എന്നെ യൂസ് ചെയ്തു.”എന്തിനിങ്ങനെ എല്ലാവരും എന്നോട് …(വാക്ക് വ്യക്തമല്ല) എനിക്കറിയില്ല. വാഗ്ദാനം ചെയ്ത പ്രൊജക്ടിന് വേണ്ടി വീണ്ടും വീണ്ടും കയറി ഇറങ്ങുമ്പോള്‍ പിന്നെയും പിന്നെയും ശരീരം കൊടുക്കണം. ഒരു പേപ്പര്‍ പോലും നീങ്ങില്ല. കമ്പനിയുടെ കസ്റ്റമേഴ്‌സിന്റെ ചീത്തവളി വേറെ. മാന്യനായ എംപി ജോസ് കെ മാണി പിന്നെ ടെലഫോണ്‍ സെക്‌സില്‍ ഡോക്ടറേറ്റ് എടുത്തയാളാണ്.’

ബിസിനസ് കാര്യങ്ങള്‍ നടത്തിക്കിട്ടാന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് ശരീരം കാഴ്ച വെക്കേണ്ടി വന്നു. ഒടുവില്‍ കേസില്‍ കുടുക്കിയപ്പോള്‍ തന്നെ വ്യഭിചാരിയാക്കി തള്ളിപ്പറഞ്ഞു. ടീം സോളാര്‍ കാരണം എനിക്ക് നഷ്ടമായത് എന്നെത്തന്നെയാണ്. മന്ത്രിമാരേയും എംപിമാരേയും പാവപ്പെട്ടവര്‍ക്കും ബിസിനസുകാര്‍ക്കും പേടിയാണ്. ആ പേടി എല്ലാവരും മുതലാക്കും. വാഗ്ദാനം ചെയ്ത എന്റെ പ്രോജക്ടിന് വേണ്ടി വീണ്ടും വീണ്ടും കയറിയിറങ്ങുമ്പോള്‍ പിന്നെയും പിന്നെയും ശരീരം കൊടുക്കുന്നു. ഒരു പേപ്പര്‍ പോലും നീങ്ങിയില്ല. കസ്റ്റമേഴ്‌സിന്റെ ചീത്തവിളി വേറെും കേള്‍ക്കേണ്ടി വന്നു.

Saritha s nair letter

നേരത്തെ 25 പേജുകളുള്ള കത്ത് വായിച്ചിട്ടുണ്ടെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആ കത്ത് വായിച്ചപ്പോള്‍ എന്റെ മനസും ശരീരവും തളര്‍ന്ന് പോയി. അക്കാര്യങ്ങള്‍ പുറത്ത് പറയാന്‍ ഇടവരുത്തരുത് എന്നാണ് തന്റെ പ്രാര്‍ത്ഥന. ജയില്‍ കിടന്ന് സരിത എഴുതിയ കത്തില്‍ ഉള്ളതെല്ലാം നൂറ് ശതമാനം സത്യമാണ്. സരിതയെ സമീപിച്ചവര്‍ക്ക് എല്ലാം ആവശ്യം അവളുടെ ശരീരം ആയിരുന്നു ജോര്‍ജ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

saritha solar letter

അതേസമയം കത്തിലെ വിവരങ്ങള്‍ പുറത്തായതിന് ശേഷം ഉള്ളടക്കത്തെ കുറിച്ച് പറയാന്‍ ജോര്‍ജ്ജ് വിസമ്മതിച്ചു. കത്തിലെ ഉള്ളടക്കത്തെ എന്താണെന്ന അറിയാം. താന്‍ വായിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതേക്കുറിച്ച് പറയാനുള്ള മാനസികാവസ്ഥയിലല്ല താന്‍ ജോര്‍ജ്ജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

saritha nair letter

എന്നാല്‍ കത്തിലെ ഉള്ളടക്കം സരിത എസ് നായര്‍ നിഷേധിച്ചു. ഇപ്പോള്‍ പുറത്തു വരുന്നത് താനെഴുതിയ കത്തല്ലെന്നും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനാണ് കത്ത് പുറത്ത് വിട്ടതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

Read: സരിതയുടെ കത്തിലെ താളുകള്‍ക്കു തിളക്കം നല്‍കിയതാര്?