ആലബാമ: വീട്ടമ്മയായ ബ്രാന്‍ഡി മെക് ഗ്ലേതറിയുടേ കന്നി പ്രസവമായിരുന്നു മാര്‍ച്ച് നാലിന്. പക്ഷേ, കുഞ്ഞിനെ കണ്ട് മെക് ഗ്ലേതറി ശരിക്കും അമ്പരന്നു. കുഞ്ഞിന് മൂക്കില്ല! ശാരീരിക വൈകൃതങ്ങളോടെ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് സാധാരണയാണ്. എന്നാല്‍, ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായ മൂക്കില്ലാതെ ജനിക്കുന്നത് അപൂര്‍വം. ജന്മനാ മൂക്കില്ലാത്ത ശാരീരിക ക്രമക്കേട് എന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിളിക്കുന്നത്.

ലോകത്തിതുവരെ ഇത്തരം 38 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മൂക്കില്ലാതെ ജനിച്ച അത്ഭുത കുഞ്ഞിന് ഈലൈ തോംപ്സണ്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

Loading...

Eli and brandy

അമ്മ ബ്രാന്‍ഡി മെക് ഗ്ലേതറിയും ഈലൈ തോംപ്‌സണും

പ്രസവിച്ചയുടന്‍ എന്തോ പ്രത്യേകതയുണ്ടെന്നു തോന്നി നോക്കിയപ്പോഴാണ് കുഞ്ഞിന് മൂക്കില്ലെന്ന കാര്യം ബ്രാന്‍ഡിയുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി അലബാമയിലെ മൊബൈല്‍ കൗണ്ടിയിലെ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ആശുപത്രിയിലത്തെിച്ചു. കൃത്രിമോപകരണത്തിന്‍െറ സഹായത്തോടെയാണ് കുഞ്ഞ് ഇപ്പോള്‍ ശ്വാസം കഴിക്കുന്നത്.

ഈലൈ തോംപ്സണ്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ജനിക്കുമ്പോള്‍ സാധാരണ കുട്ടികളെപോലെ ഈലൈ തോംപ്സണ് 2.7 കിലോ ഗ്രാം തൂക്കമുണ്ടായിരുന്നു. പ്രായപൂര്‍ത്തിയായാല്‍ മാത്രമേ കുഞ്ഞിന് ശസ്ത്രക്രിയ നടത്താന്‍ കഴിയൂ. എന്നിരുന്നാലും, ശസ്ത്രക്രിയ നടത്താനൊന്നും പദ്ധതിയില്ലെന്ന് ബ്രാന്‍ഡി പറഞ്ഞു. മൂക്കില്ലാത്ത ഈലൈ തോംപ്സണ്‍ ‘പെര്‍ഫെക്ട്’ ആണെന്നാണ് അവരുടെ അഭിപ്രായം. എന്തായാലും മൂക്കുള്ള ധാരാളം ആളുകള്‍ ഉള്ള ഈ ലോകത്ത് മൂക്കില്ലാതെ ജനിച്ച ഈലൈയും ഇപ്പോള്‍ താരം തന്നെ!