തൃശൂർ: മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ താമസിക്കുന്ന തറവാട്ടു പറമ്പിൽനിന്നു കണ്ടെടുത്ത കീടനാശിനി വാങ്ങിയത് ഭാര്യാ പിതാവ് സുധാകരൻ? മണിയെ അവശനിലയിൽ കാണപ്പെട്ട പാടിയിലെ പറമ്പ് കിളച്ചപ്പോൾ രണ്ട് കീടനാശിനി കുപ്പികളാണ് ലഭിച്ചിരുന്നത്. അതിൽ ഒരു കുപ്പിയിൽ അഞ്ച് മില്ലിയോളം ഉപയോഗിച്ചിട്ടുണ്ട്. മറ്റേ കുപ്പിയിലേതാവട്ടെ ഒട്ടും എടുത്തിട്ടുമില്ല.

ജാതിത്തോട്ടത്തിൽ നിന്ന് കണ്ടെടുത്ത ഈ കീടനാശിനി കുപ്പികൾ വർഷങ്ങൾക്ക് മുമ്പ് വാങ്ങിയതാകാം എന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാൽ മണിയുടെ ഭാര്യാപിതാവായ സുധാകരൻ കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ കീടനാശിനി വാങ്ങിയിട്ടുണ്ടെന്ന വിവരം പറഞ്ഞത് പോലിസിനെ ഞെട്ടിച്ചിട്ടുണ്ട്.

Loading...

കലാഭവൻ മണിയുടെ സാമ്പത്തിക ഇടപാടുകളെച്ചൊല്ലി ഭാര്യ വീട്ടുകാർക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും പോലിസിന് ഇതിനകം വിവരം ലഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കൾ നൽകിയ മൊഴിയിലും കുടുംബപ്രശ്‌നങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുണ്ട്. ചാരായം വാറ്റുന്ന സമയത്ത് വീര്യം കൂട്ടാൻ കലർത്തിയ കീടനാശിനിയല്ല അപായകാരണമെന്ന് തെളിഞ്ഞാൽ മണിയുടെ ഭാര്യാപിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കാനാണ് സാധ്യത.

മണിയുടെ മാനേജരായ ജോബിയുടെ ലിവർ സംബന്ധമായ രോഗം ഭേദമാക്കാൻ ഒരു കോടി രൂപയോളമാണ് മണി ചിലവഴിച്ചിരുന്നത്. നടൻ സലിം കുമാറിന്റെ ചികിത്സ ആവശ്യാർത്ഥവും, ദേശിയ അവാർഡ് നേടിയതിന് നൽകിയ സ്വീകരണത്തിനുമായി പത്ത് ലക്ഷം രൂപയും മണി നൽകിയിരുന്നു. ഇതടക്കം ഭീമമായൊരു തുക പലർക്കായി മണി വഴിവിട്ട് ചിലവഴിച്ചതിൽ കടുത്ത അമർഷത്തിലായിരുന്നു ഭാര്യാവീട്ടുകാരെന്നാണ് ലഭിക്കുന്ന സൂചന.

അതേസമയം, കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ കീടനാശിനി വാങ്ങിയ കാര്യം ഭാര്യാപിതാവ് സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം. ഈ കീടനാശിനി തന്നെയാണോ പാടിയിലെ പറമ്പിൽ നിന്ന് കണ്ടെടുക്കപ്പെട്ടത് എന്നതാണ് അന്വേഷണ സംഘം ഇപ്പോൾ പരിശോധിക്കുന്നത്.

മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മേക്കപ്പ്മാൻ പറയുന്നത്. എന്തിനെയും നേരിടാനുള്ള മനക്കരുത്ത് മണിക്കുണ്ടായിരുന്നു. കുടുംബവുമായി നല്ല ബന്ധം പുലർത്തിയ ആളാണെന്നും മേക്കപ്പ്മാൻ വ്യക്തമാക്കുന്നു.

വീട്ടുകാരുമായി അകൽച്ച
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടുകാരുമായി മണി അകൽച്ച പാലിച്ചിരുന്നുവെന്നും സഹായികൾ പറഞ്ഞിട്ടുണ്ട്.

ഫെബ്രുവരി 20ന് ശേഷം വീട്ടിൽ വരികയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന ഭാര്യ നിമ്മിയുടെ മൊഴി ഗൗരവമുള്ളതാണ്. 2016 ജനുവരിക്ക് ശേഷം രണ്ടോ മൂന്നോ തവണ മാത്രമേ മണി വീട്ടിൽ വന്നിട്ടുള്ളൂ എന്നും പൊലീസ് കണ്ടെത്തി. ഒന്നോ രണ്ടോ പ്രോഗ്രാമുകൾക്ക് പോയതൊഴികെയുള്ള ദിവസങ്ങളിലെല്ലാം മണി റസ്റ്റ് ഹൗസിലുണ്ടായിരുന്നു. ഇത്രയും ദിവസങ്ങളിൽ കുടുംബവുമായി അകന്ന് കഴിയാനുള്ള കാരണങ്ങളും അന്വേഷിച്ചു. ചില സൂചനകൾ ലഭിച്ചു.

മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ താമസിക്കുന്ന തറവാട്ടു പറമ്പിൽനിന്നു ക്ലോർപിറിഫോസിനു സമാനമായ കീടനാശിനിയുടെ ടിന്നുകൾ കണ്ടെടുത്തതു സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കീടനാശിനി മണിയുടെ ഉള്ളിൽച്ചെന്നത് അഞ്ചാം തീയതി രാവിലെ നാലിനും എട്ടിനും ഇടയിലാണ് എന്ന നിഗമനത്തിലാണു പോലീസ്. ക്ലോർപെറിഫോസ് പോലെയുള്ള കീടനാശിനികൾ ഉള്ളിൽച്ചെന്നാൽ ഉടൻ തന്നെ ഛർദ്ദിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതാണ് നാലിനു രാത്രി നടന്ന മദ്യസൽക്കാരത്തിനിടെയല്ല കീടനാശിനി ഉള്ളിൽ ചെന്നതെന്നു കരുതാൻ കാരണം.

കൊലപാതകമാണെങ്കിൽ, പിന്നിൽ ആരാണ്, എന്തിനുവേണ്ടിയാണ്. ആത്മഹത്യയാണെങ്കിൽ അതിന്റെ സാഹചര്യം എന്തായിരുന്നു. അന്വേഷണം സസ്‌പെൻസ് നിറഞ്ഞ സിനിമാക്കഥപോലെ…

കലാഭവൻ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ലഭിച്ചിരിക്കുന്നത് ആത്മഹത്യയ്ക്കും കൊലപാതകത്തിനുമുള്ള സാധ്യതകൾ സൂചിപ്പിക്കുന്ന തെളിവുകൾ. ആത്മഹത്യയാണെന്ന് സംശയിക്കാവുന്ന സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും ലഭ്യമായിട്ടുണ്ട്. എന്നാൽ ഈ തെളിവുകളെല്ലാം കൂട്ടിയിണക്കുമ്പോൾ ഗുരുതരമായ ചില പൊരുത്തേക്കടുകളും ഉണ്ടാകുന്നു. ഈസാഹചര്യത്തിൽ കൊലപാതക സാധ്യതയും തള്ളിക്കളയാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
കടുത്ത വിഷാദരോഗത്തിലൂടെയാണ് അവസാന മാസങ്ങളില് മണി കടന്നുപോയതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഗുരുതരമായ കരൾ രോഗം, കുടുംബത്തിലെആഭ്യന്തര പ്രശ്‌നങ്ങൽ എന്നിവ മൂലം അവസാന രണ്ട്മാസം മണി പൂർണായി വീട്ടിൽ നിന്ന് വിട്ടു നില്ക്കുകയായിരുന്നു.

ആത്മഹത്യ സംശയിക്കാനുള്ള കാരണങ്ങൾ

 • ക്ലോർപൈറിഫോസ് രൂക്ഷ ഗന്ധമുള്ള കീടനാശിനി. ബലമായി ഒരാൾക്ക് ഇത് ഒഴിച്ച്‌നൽകാനാവില്ല.
 • വെന്റിലേറ്ററിലേക്ക് മാറ്റുന്നത് വരെ മണിക്ക് പൂർണമായും ബോധമുണ്ട്.
 • ബലമായി ആരെങ്കിലും ഇത് നൽകിയതായിരുന്നുവെങ്കിൽ എന്ത് കൊണ്ട് പറഞ്ഞില്ല.
 • ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ച ഡോക്ടർ സുമേഷിനെ എതിർക്കുകയും അക്രമിക്കുകയും ചെയ്തു.
 • കൃത്യമായ ആസൂത്രണം ഇല്ലാതെ കീടനാശിനി പാടിയിൽ കൊണ്ടുവരില്ല.
 • കീടനാശിനികുപ്പി കണ്ടെത്തിയ വാഴത്തോപ്പിൽ മണിയെ കണ്ടിരുന്നതായി മൊഴി.
 • പെപ്‌സിയുമായാണ് കിടപ്പ് മുറിയിലേക്ക് പോയതെന്നും മൊഴികളുണ്ട്.

എന്നാൽ ആത്മഹത്യക്കുള്ള ഈ സാധ്യതകളെ പൂർണമായും തള്ളുന്നതാണ് പാടിയിൽ ആദ്യം പരിശോധനക്ക് എത്തി നഴ്‌സിനോടുള്ള പ്രതികരണം. തനിക്ക്ഗ്ലൂക്കോസ് നൽകണം എന്ന് മണി തന്നെ നഴ്‌സിനോട് ആവശ്യപ്പെടുകയായിരുന്നു. ആത്മഹത്യക്ക് തുനിഞ്ഞ ഒരാൾ എന്തിന് ഇതാവശ്യപ്പെടണം എന്നതാണ് പ്രധാന ചോദ്യം.

കൊലപാതകത്തിനുള്ള സാധ്യതകൾ

 • നിർബന്ധിച്ച് വിഷം കൊടുത്താൽ ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങൾ കാണണം.
 • മണിയുടെ കിടപ്പുമുറി ആകെ അലങ്കോലപ്പെട്ടു കിടക്കുന്നു.
 • പാടിയുടെ മറ്റ് ഭാഗങ്ങളെല്ലാം സാധാരണനിലയിൽ.
 • അബോധവാസ്ഥയിൽ വിഷം നല്കാനുള്ള സാധ്യതയുമുണ്ട്

Related topics

ഇടുക്കിയിലെ ഒരു വനിതാ ഡോക്ടറുമായുള്ള സൗഹൃദം മണിയുടെ ബന്ധം