ചാലക്കുടി: മരണശേഷമെങ്കിലും കലാഭവൻ മണിയുമായി ബന്ധപ്പെട്ട് ഉയരുന്ന കിംവദന്തികൾ അവസാനിപ്പിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. അപവാദ പ്രചാരണങ്ങൾ തങ്ങളെ കൂടുതൽ വേദനിപ്പിക്കുകയാണെന്നും സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ഇപ്പോഴും പ്രചരിക്കുന്നത് സങ്കടകരമാണെന്നും മണിയുടെ കുടുംബം വ്യക്തമാക്കി. മണിയും ഭാര്യ നിമ്മിയും തമ്മിൽ പ്രശ്‌നങ്ങൾ ഇല്ലെന്നിരിക്കെ ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നെന്ന പ്രചാരണം തീർത്തും അനാവശ്യമാണ്.

മണിയുടെ മരണത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും തെറ്റായ വിവരങ്ങൾ ചിലർ പ്രചരിപ്പിക്കുന്നതായി സഹോദരൻ ആർഎൽവി. രാമകൃഷ്ണൻ പറഞ്ഞു. മണിയും ഭാര്യ നിമ്മിയും തമ്മിൽ പ്രശ്‌നങ്ങൾ ഇല്ലെന്നിരിക്കെ ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നെന്ന പ്രചാരണം തീർത്തും അനാവശ്യമാണ്. മണിയുടെ മരണത്തിന് ശേഷം ബന്ധുക്കളെല്ലാവരും വീട്ടിൽത്തന്നെയുണ്ട്. ഇത്തരം അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ മണിയെയും കുടുംബാംഗങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടതുണ്ടതെന്നും രാമകൃഷ്ണൻ പറഞ്ഞു.

Loading...

മണിയെ അവസാനമായി കാണാൻ പലർക്കും കഴിയാത്തതിൽ തങ്ങൾക്ക് വിഷമമുണ്ട്. വലിയ തിരക്കുണ്ടായ സാഹചര്യത്തിൽ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കിൽ ശവസംസ്‌കാരം ഒരു ദിവസം കൂടി പൊതുദർശനത്തിന് വെക്കാമായിരുന്നെന്നും രാമകൃഷ്ണൻ പറഞ്ഞു.