കലാഭവൻ മണി മൂന്നു മാസമായി വീട്ടിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നുവെന്നും അദ്ദേഹത്തെ ആ സമയത്ത് ഒന്നു കാണാൻ പോലും ശ്രമിക്കാത്തവരാണ് ഭാര്യ നിമ്മിയും സഹോദരൻ രാമകൃഷ്ണനുമെന്ന് കസ്റ്റഡിയിലുള്ള അരുണിന്റെ പിതാവ്. മണിയുടെ സഹായികളുടെ ബന്ധുക്കൾ വെളിപ്പെടുത്തി.

മൂന്ന് മാസമായി വീട്ടിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു മണി എന്ന് മണിയുടെ സഹായിയായ കസ്റ്റഡിയിലുള്ള അരുണിന്റെ പിതാവ് അയ്യപ്പൻ പറഞ്ഞു. ഈ സമയത്ത് തിരിഞ്ഞു നോക്കാത്തയാളാണ് രാമകൃഷ്ണനെന്നും അയ്യപ്പൻ പറഞ്ഞു.

Loading...

മരിക്കുന്നതിന് 20 ദിവസം മുമ്പ് കലാഭവൻ മണി പാടിയിൽ കിടപ്പിലായിരുന്നു. ഈ ദിവസങ്ങളിൽ മണി വീട്ടിൽ പോയിട്ടില്ല. എന്നിട്ടും മണിയെ പാടിയിൽ ചെന്ന് കാണാൻ ഭാര്യ നിമ്മിയോ രാമകൃഷ്ണനോ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ് എന്നാണ് അയ്യപ്പന്റെ ചോദ്യം. വീട്ടിൽ ചെന്നാൽ സ്വസ്ഥത ഇല്ലെന്ന് മണി പറഞ്ഞിരുന്നതായി അരുൺ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ആരോപണം ഉന്നയിക്കുന്ന രാമകൃഷ്ണൻ അരുൺ ഉൾപ്പടെ കസ്റ്റഡിയിലുള്ള 3 പേരെ കണ്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്.

ആറുദിവസം മുന്പ് പോലീസ് കസ്റ്റഡിയിലെടുത്ത മണിയുടെ സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നവരെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ബന്ധുക്കൾ രംഗത്തെത്തിയത്.

ഞങ്ങൾക്ക് സ്വാധീനമോ നിയമത്തെക്കുറിച്ച് കാര്യമായ വിവരമോ ഇല്ല. 6 ദിവസമായി കസ്റ്റഡയിലുള്ള അരുൺ ഇന്നലെയാണ് ആദ്യമായി വിളിച്ചത്. കൊരട്ടി പൊലീസ് സ്റ്റേഷനിലുണ്ടെന്ന് അറിയിച്ചതായും അയ്യപ്പൻ പറഞ്ഞു. കേസിന്റെ തുടർ നടപടികളിൽ ആശങ്കയിലാണ് കസ്റ്റഡിയിലുള്ളവരുടെ കുടുംബം.