തൃശൂർ: എന്റെ ചേട്ടനെ കൊന്നത് ഞാനും എന്റെ ജ്യേഷ്ഠത്തിയമ്മയുടെ അച്ഛനുമാണെന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. സുഹൃത്തുക്കളുടെ കാന്തികവലയത്തിലായിരുന്നു ചേട്ടൻ. ചേട്ടന്റെ തണലിൽ മാത്രം ജീവിച്ച സാധാരണ വീട്ടമ്മയാണ് ചേട്ടത്തി. ഇത്തരത്തിൽ ദുഷ്പ്രചരണം നടത്തുന്നത് ചേട്ടന്റെ ആത്മാവ് പോലും പൊറുക്കില്ല. വീട്ടിലേയ്ക്ക് വിടാൻ പോലും സുഹൃത്തുക്കൾ തയ്യാറായിരുന്നില്ല. അവസാന കാലത്ത് കൂട്ടുകാരിൽ നിന്നും വിട്ടുപോരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ഒരു മിഠായിക്ക് പോലും വഴrlv-tഞങ്ങളുടെ വീടിന് മുന്നിൽ മാധ്യമവേട്ടയാണ് നടക്കുന്നത്. ഊഹാപോഹങ്ങൾ അടിച്ചുവിടുകയാണ്. പത്രദൃശ്യ സോഷ്യൽ മാധ്യമങ്ങൾ തന്റെ ചേട്ടനെ വർഷങ്ങളായി വേട്ടയാടുകയാണ്. അർബുദമാണെന്നും ഏയ്ഡ്‌സ് ആണെന്നും പ്രചരിപ്പിച്ചു. ഒരു വർഷമായി മെഡിക്കൽ പരിശോധനകൾക്ക് പോലും പോകാൻ പേടിയായിരുന്നു.

സുഹൃത്തുക്കളുടെ കാന്തികവലയത്തിലായിരുന്നു ചേട്ടൻ. വീട്ടിലേയ്ക്ക് വിടാൻ പോലും സുഹൃത്തുക്കൾ തയ്യാറായിരുന്നില്ല. അവസാന കാലത്ത് കൂട്ടുകാരിൽ നിന്നും വിട്ടുപോരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ഒരു മിഠായിക്ക് പോലും വഴക്കിടാത്ത സഹോദരങ്ങളായിരുന്നു തങ്ങൾ. എന്നാൽ സുഹൃത്തുക്കളുടെ കാര്യം പറഞ്ഞ് പലപ്പോഴും ഞങ്ങൾ തമ്മിൽ വഴിക്കിട്ടിട്ടുണ്ട്. മൂന്ന് മാസം മുമ്പ് ധ്യാനത്തിൽ പങ്കെടുക്കാനായി അദ്ദേഹത്തെ വിളിച്ചപ്പോൾ വരാൻ തയ്യാറായിരുന്നു. പക്ഷേ എന്തൊക്കെയോ കാരണങ്ങളാൽ വന്നില്ല.

Loading...

 

മാധ്യമചർച്ചകളിൽ നിന്നും മന: പൂർവ്വം അകലം പാലിക്കുകയാണ് ഞങ്ങളുടെ കുടുംബം. എന്റെ ചേട്ടന്റെ സിനിമകൾക്ക് സാറ്റലൈറ്റ് നൽകാത്ത ചാനലുകൾ ഇപ്പോൾ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ ലൈവ് ഷോ ആക്കിയാണ് റേറ്റിംഗ് ഉണ്ടാക്കുന്നത്. ഇത്തരം കുപ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും രാമകൃഷ്ണൻ ആവശ്യപ്പെട്ടു.

ചേട്ടന്റെ മരണം ആത്മഹത്യയാക്കി തീർക്കാനാണ് ശ്രമമെങ്കിൽ വിട്ടുകൊടുക്കില്ലെന്ന് നടൻ കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു. പട്ടിണി കിടന്നു മരിക്കേണ്ടി വന്നാലും ജീവിതം ഹോമിക്കേണ്ടി വന്നാലും ചേട്ടന്റെ മരണത്തിന് പിന്നിലെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുമെന്ന് രാമകൃഷ്ണൻ പറഞ്ഞു. തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ വേലൂർ പുനർജ്ജനി ജീവജ്വാല കലാസമിതി നടത്തിയ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.