സി.പി.എം കൈകൂലി വിവാദത്തിൽ. കപിൽദേവിനോട് കോഴചോദിച്ചു.

കൊച്ചി: അഴിമതിയിൽ കേരളസർക്കാരിനേ പ്രതികൂട്ടിൽ നിർത്തുന്ന സി.പി.എം പുതിയ കൈക്കൂലി വിവാദത്തിൽ. ഇന്ത്യയുടെ മഹാനായ ക്രിക്കറ്റർ കപിൽ ദേവിനോട് കോഴ്ചോദിച്ചതാണ്‌ പുറത്തുവന്നിരിക്കുന്നത്. ക്രിക്കറ്റ് താരം കപില്‍ദേവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൊച്ചി ചരിയംതുരുത്തിലെ മെഡിക്കല്‍ ടൗണ്‍ഷിപ് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നത് സിപിഎം നേതാക്കള്‍ക്ക് പണം നല്‍കാത്തത് മൂലമെന്നു വെളിപ്പെടുത്തല്‍. ലോക്കല്‍ സെക്രട്ടറി വിജയന്‍ ആവശ്യപ്പെട്ട വന്‍തുക നല്‍കാത്തതുകൊണ്ടാണ് പദ്ധതി തടസ്സപ്പെട്ടതെന്ന് വ്യക്തമാക്കുന്ന സിപിഐ ജില്ലാ കമ്മിറ്റിയംഗം ഇ.എം. സുനില്‍ കുമാറിന്റെ റെക്കോര്‍ഡ് ചെയ്ത സംഭാഷണം ഒരു മലയാള ന്യൂസ് ചാനൽ പുറത്തുവിടുകയായിരുന്നു.കടമക്കുടി ചരിയംതുരുത്തില്‍ കപില്‍ദേവിന്റെ കമ്പനി തുടങ്ങാനിരുന്നത് മെഡിക്കല്‍ ടൗണ്‍ഷിപ്പാണ്. ഇതിനായി ലോക്കല്‍ നേതാവ് കാശു ചോദിച്ചു. എന്നാല്‍ കപിലിന്റെ കമ്പനി അതു കൊടുത്തില്ല. എന്നാല്‍ പിന്നെ സമരം ഇവിടെ തന്നെയാകാമെന്ന് പ്രാദേശിക നേതൃത്വവും തീരുമാനിക്കുകയായിരിന്നു. വി.എസ്. അച്യുതാനന്ദന്റെയും കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തിലായിരുന്നു പിന്നീട് കൊടിനാട്ടി ഇവിടെ സമരം തുടങ്ങിയത്. സി.പി.എം സസ്ഥാന നേതാക്കൾക്കുവേണ്ടിയാണ്‌ പ്രാദേശിക നേതാവ് വന്തുക കോഴ ആവശ്യപ്പെട്ടതെന്നും വ്യക്തമായിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി സിപിഎം സംഘടിപ്പിച്ച ഭൂസമരത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവിടുത്തെയും സമരം. എന്നാല്‍ സിപിഎം നേതൃത്വത്തില്‍ നടന്ന ഭൂമി പിടിച്ചെടുക്കല്‍ സമരത്തിന് കപില്‍ദേവിന്റെ ഭൂമി വേദിയായതിന് പിന്നില്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് പുറത്തായ സുനില്‍ കുമാറിന്റെ സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്.

Loading...

സുനില്‍ കുമാറിന്റെ ഫോണ്‍ സംഭാഷണം

ഇ.എം. സുനില്‍കുമാര്‍: മറ്റേ കപില്‍ ദേവിന്റെ സ്ഥാപനത്തില്‍ ശരിക്കുമുള്ള വിഷയമെന്താന്നറിയുമോ. ബാര്‍ഗെയിനിങ് നടന്നു. വിജയനവരോട് സംസാരിച്ചിട്ട് ഒക്കത്തില്ലെന്ന് കണ്ടപ്പോ എന്തു പറഞ്ഞു.

സിയാദ്: വിജയന്‍. വിജയനാരാ

ഇ.എം. അനില്‍കുമാര്‍: വിജയന്‍ എന്നു പറഞ്ഞത് സിപിഎമ്മിന്റെ അവിടുത്തെ ലോക്കല്‍ സെക്രട്ടറി. വിജയനാണ് അവിടുത്തെ എല്ലാസഹായവും ചെയ്തു കൊടുക്കുക. ഒരു അജിത്തെന്ന് പറഞ്ഞവനാണ് അവിടുത്തെ കോ ഓര്‍ഡിനേറ്റര്‍. എനിക്കറിയാം അജിത്തിനെ. കാരണം ഇത് നികത്തി കപില്‍ദേവിന് കിട്ടുന്ന ലാഭത്തിന്റെ ഒരംശം ചോദിച്ചാല്‍ കപില്‍ദേവിന് കൊടുക്കാന്‍ പറ്റുമോ. കപില്‍ ദേവിന്റെ ഹോസ്പിറ്റലായിരുന്നു.