വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ല; കാവ്യയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടർന്നുകൊണ്ടിരിക്കുകയാണ്. കാവ്യയ്ക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് ക്രൈംബ്രാഞ്ച് ചെയ്യുന്നത്. കാവ്യാ മാധവന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം.

വീട്ടിൽ ചോദ്യം ചെയ്യാനുള്ള സാങ്കേതിക സൗകര്യങ്ങളില്ല. ഫോറൻസിക് റിപ്പോർട്ടും ഫോൺ സംഭാഷണങ്ങളും അടിസ്ഥാനമാക്കി വേണം ചോദ്യം ചെയ്യാനെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാൽ തീരുമാനിക്കാമെന്നുമാണ് കാവ്യയോട് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വീടല്ലാതെ മറ്റൊരിടത്ത് ചോദ്യം ചെയ്യാൻ ഹാജരാകാനാകില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരിക്കുകയാണ്.

Loading...