സംഭവിച്ചത് ചെറിയ അപകടം, മാധ്യമങ്ങൾ പെരുപ്പിച്ചത്; കെ സ്വിഫ്റ്റ് അപകടത്തെക്കുറിച്ച് ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: കെഎസ്‌ആർടിസി സ്വിഫ്റ്റ് അപകടം ഒരു ചെറിയ അപകടമാണെന്നും അത് മാധ്യമങ്ങൾ പെരുപ്പിച്ച് കാണിച്ചതാണെന്നും ​ഗതാ​ഗത മന്ത്രി ആന്റണി രാജു. അതൊരു ചെറിയ അപകടമായിരുന്നു. എന്തൊക്കെയാണെങ്കിലും ജാ​ഗ്രത പുലർത്തമെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും ​ഗതാ​ഗത മന്ത്രി വ്യക്തമാകക്ി. അതേസമയം സംസ്ഥാനത്ത് പുതുക്കിയ ബസ്,ഓട്ടോ,ടാക്‌സി നിരക്ക് മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ കൺസഷൻ വർധനയിൽ നിലവിൽ സമിതിയെ നിയോഗിച്ചിട്ടില്ലെന്നും പിന്നീട് നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

‘ധനകാര്യ വകുപ്പിൽ നിന്ന് ക്ലിയറൻസ് കിട്ടിയാൽ കെഎസ്ആർടിസിയിൽ ഉടൻ ശമ്പളം നൽകും. ധനകാര്യ വകുപ്പിനെ ഗതാഗത വകുപ്പ് സമീപിച്ചിട്ടുണ്ട്. നിലവിൽ ശമ്പള പ്രതിസന്ധിയുണ്ട്. ഒരു മാസം അധികമായി 40 കോടി രൂപ കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇന്ധവിലവർധനവും പണിമുടക്കും നഷ്ടം വരുത്തി. സംഘടനകളുടെ സമ്മേളനവും ട്രിപ്പ് മുടക്കാൻ കാരണമായി’, മന്ത്രി കൂട്ടിച്ചേർത്തു.

Loading...