പള്ളിയുടെ ശതാബ്ദി ആഘോഷത്തിന് പള്ളി വികാരി ഷാജി പാപ്പനായി എത്തി വിശ്വാസികളെ ഞെട്ടിച്ചു. St:Antony”s Church Marika feast ” സെന്റ് ആന്റണീസ് പള്ളിയിലാണ് അച്ചൻ യുവതീയുവാക്കൾക്കൊപ്പം തകർത്താടിയത്. പാപ്പന്റെ ഗെറ്റപ്പിൽ എത്തിയ ഫാദർ വിൻസൺ കുരുട്ടുപറമ്പിലാണ് വിശ്വാസികളെ ഞെട്ടിച്ചത്. ഷാജി പാപ്പനായി തകർത്താടിയ ജയസൂര്യയെ പോലും വെല്ലുന്ന തകർപ്പൻ പ്രകടനം!

2017 ഫെബ്രുവരി 12 വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായിരുന്നു പരിപാടി. ഫ്‌ലാഷ് മോബിന് പൂർണ പിന്തുണ നൽകിയെങ്കിലും അച്ചൻ തന്നെ നേരിട്ട് പങ്കെടുക്കാൻ എത്തുമെന്ന് ആരും കരുതിയില്ല. നൂറോളം യുവതീയുവാക്കളാണ് ഫ്‌ലാഷ് മോബിൽ പങ്കെടുത്തത്.

Loading...